എൽ.ഡി.എഫ് സർക്കാറിനെതിരെ സംഘടിത നീക്കം^സി.പി.എം

എൽ.ഡി.എഫ് സർക്കാറിനെതിരെ സംഘടിത നീക്കം-സി.പി.എം കായംകുളം: ജനകീയതയും ദൂരക്കാഴ്ചയുമുള്ള എൽ.ഡി.എഫ് സർക്കാറിനെതിരെ രാഷ്ട്രീയ താൽപര്യം വെച്ച് േകന്ദ്രസർക്കാറും സംഘ്പരിവാർ ശക്തികളും സംഘടിതമായ നീക്കമാണ് നടത്തുന്നതെന്ന് സി.പി.എം ജില്ല സമ്മേളന പ്രമേയം. ഇവർക്ക് സഹായകരമായ നിലപാടുകളാണ് യു.ഡി.എഫും സ്വീകരിക്കുന്നത്. തെറ്റായി പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ രക്ഷകർത്താവ് ഉണ്ടാകില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയ​െൻറ പ്രസ്താവന മാറ്റത്തി​െൻറ ദിശാസൂചികയാണ്. ഉദ്യോഗസ്ഥതലങ്ങളിലെയും അഴിമതി പൂർണമായും അവസാനിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുകയാണ്. ദുർബല ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യംെവച്ചുകൊണ്ടുള്ള ക്ഷേമ-വികസന പദ്ധതികളും വിജയകരമായി നടപ്പാക്കിവരുകയാണ്. സമ്പൂർണ വൈദ്യൂതികരണവും വെളിയിട വിമുക്ത സംസ്ഥാനവുമായി കേരളത്തെ മാറ്റി. ലക്ഷക്കണക്കിന് യുവജനങ്ങൾക്ക് തൊഴിൽ നൽകി. ഭൂരഹിത- ഭവനരഹിത കുടുംബങ്ങൾക്കും അഞ്ച് വർഷംകൊണ്ട് വീടുകൾ നിർമിച്ചുനൽകുക എന്ന ലൈഫ് പദ്ധതിയും ആശുപത്രികളിലെ ആർദ്രം പദ്ധതിയും, ഹരിതകേരളം പദ്ധതിയും പ്രധാന ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ്. യു.ഡി.എഫ് സർക്കാർ കുടിശ്ശിക വരുത്തിയ 1900 കോടി ഉൾപ്പെടെ 48.5 ലക്ഷം പേർക്ക് 5100 കോടി ക്ഷേമപെൻഷൻ വിതരണം ചെയ്തതായും പ്രമേയത്തിൽ പറയുന്നു. ജില്ല സെക്രേട്ടറിയറ്റ് അംഗം പി. പ്രസാദാണ് പ്രമേയം അവതരിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.