കൊച്ചി: സ്വയംഭരണ കോളജുകളുടെ പ്രവർത്തനങ്ങൾ പഠിക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ രൂപവത്കരിച്ച കമ്മിറ്റി സംഘടിപ്പിച്ച അദാലത്തിൽ നിർദേശങ്ങൾ സമർപ്പിക്കാൻ ഫ്രറ്റേണിറ്റി മൂവ്മെൻറ് 'ഓട്ടോണമിയുടെ മൂന്ന് വർഷങ്ങൾ' എന്ന തലക്കെട്ടിൽ സ്റ്റുഡൻറ്സ് ഓഡിറ്റിങ് നടത്തി. എറണാകുളം മഹാരാജാസ് കോളജിലെ കബനി ബി. ഗീത എന്ന വിദ്യാർഥിനിക്ക് സർവേ ഫോറം കൈമാറി സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി റമീസ് വേളം നിർവഹിച്ചു. കോഴിക്കോട് ഫാറൂഖ് കോളജ്, ദേവഗിരി കോളജ്, എം.ഇ.എസ് മമ്പാട് എന്നിവിടങ്ങളിലും ഓഡിറ്റിങ് നടത്തി. എറണാകുളം െഗസ്റ്റ് ഹൗസിൽ നടന്ന അദാലത്തിൽ കമ്മിറ്റി മുമ്പാകെ സർവേ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സർവേ മികച്ചതാണെന്നും സമർപ്പിച്ച നിർദേശങ്ങളും പരാതികളും കമ്മിറ്റിയുടെ പ്രവർത്തനത്തിന് സഹായകമാകുമെന്നും അധികൃതർ സിറ്റിങ്ങിൽ അഭിപ്രായപ്പെട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷഫ്റിൻ പറഞ്ഞു. അശാസ്ത്രീയ ഓട്ടോണമസ് സംവിധാനം മൂലമുള്ള വിദ്യാർഥിദ്രോഹ നടപടികൾ തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.