കൊച്ചി: ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ആഭിമുഖ്യത്തിൽ ചെറായി-കുഴുപ്പിള്ളി കടപ്പുറത്ത് കൊച്ചി ഡസ്ക്കത്തോൺ സംഘടിപ്പിച്ചു. രാജ്യത്ത് ആദ്യമായാണ് സംസ്ഥാന ടൂറിസം വകുപ്പ് ഡസ്ക്കത്തോൺ സംഘടിപ്പിക്കുന്നത്. സുസ്ഥിര വിനോദ സഞ്ചാരം പ്രചാരണത്തിനും സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കാനുമാണ് സംഘടിപ്പിച്ചത്. പുതുവൈപ്പ് മുതൽ മുനമ്പം വരെ നീളുന്ന ഒമ്പതു കടപ്പുറങ്ങളെ ബന്ധിപ്പിക്കുന്ന ബീച്ച് ടൂറിസം ഇടനാഴിയുടെ പ്രചാരണത്തിനാണ് ഇത് സംഘടിപ്പിച്ചത്. കൊച്ചി ബീച്ച് ഇടനാഴി പദ്ധതിക്ക് ടൂറിസം വകുപ്പ് നാലരക്കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള ഫ്ലാഗ് ഓഫ് ചെയ്തു. രണ്ടിനങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് മെമേൻറാകൾ സമ്മാനിച്ചു. നൂറു വിദേശ ടൂറിസ്റ്റുകൾ ഉൾെപ്പടെ 1200 പേരാണ് പങ്കെടുത്തത്. കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് രജിത സജീവ്, ഡി.ടി.പി.സി സെക്രട്ടറി എസ്. വിജയകുമാർ, എക്സിക്യൂട്ടിവ് അംഗം പി.എസ്. പ്രകാശ് എന്നിവർ സംബന്ധിച്ചു. 10 കി.മീ പുരുഷ വിഭാഗത്തിൽ അഷുതോഷ് (നേവി) ഒന്നാം സ്ഥാനം നേടി. വിവേക്, ദേവേന്ദ്രാ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 10 കി.മീ വനിത വിഭാഗത്തിൽ പ്രിയ ഗംഗാധരൻ ഒന്നാം സ്ഥാനവും ഗിൽസ വർഗീസ് രണ്ടാം സ്ഥാനവും ദീപ്തി മോഹൻ മൂന്നാം സ്ഥാനവും നേടി. അഞ്ച് കി.മീ പുരുഷ വിഭാഗത്തിൽ സുന്ദർ, ഹർഷ്, അമിത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ വനിത വിഭാഗത്തിൽ പാർവതി, സോജ, ദിൽറുബ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. ഫോട്ടോ കാപ്ഷൻ er6 Duskathon കൊച്ചിയിൽ നടന്ന ഡെസ്കത്തോൺ ജില്ല കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.