പൊള്ള​േലറ്റ ഒരുവയസ്സുകാരന്‍ ചികിത്സക്ക്​ സഹായം തേടുന്നു

കൊച്ചി: ജീവന്‍ രക്ഷിക്കാൻ നിര്‍ധന കുടുംബത്തിലെ ഒരുവയസ്സുകാരന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. ഏലൂര്‍ പാതാളം കുറ്റിക്കാട്ടുകരയില്‍ നെടുമ്പള്ളിച്ചാലില്‍ സജീറി​െൻറയും സഫ്‌നയുടെയും മകൻ മുഹമ്മദ് റെയ്ഹാമുല്‍ ഫാരിസാണ് സഹായം തേടുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ തിളച്ച കഞ്ഞിവെള്ളം വീണാണ് ഫാരിസിന് ഗുരുതര പൊള്ളലേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ദിവസവും ആശുപത്രി ചെലവിനും മരുന്നിനും വൻ തുക വേണം. ഐസ്‌ക്രീം കച്ചവടക്കാരനായ സജീറി​െൻറ ഏകവരുമാനമാണ് ഈ കുടുംബത്തി​െൻറ ആശ്രയം. ചികിത്സയുമായി ബന്ധപ്പെട്ട് സജീറിന് ജോലിക്ക് പോകാനാവാത്ത അവസ്ഥയാണ്. ഈ കുട്ടിക്ക് സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ എറണാകുളം ഏലൂര്‍ എസ്.ബി.ഐ ബ്രാഞ്ചില്‍ ഐ.എഫ്.എസ്.സി കോഡ് എസ്.ബി.ഐ.എന്‍. 0010563, അക്കൗണ്ട് നമ്പര്‍ 20360968890 സഹായം എത്തിക്കണം. വിവരങ്ങള്‍ക്ക് 9895894331. (പടം)ekg1 Raihamul Haris
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.