സ്​കൂൾ പാചകത്തൊഴിലാളികളുടെ വേതനം പരിഷ്​കരിക്കണം

കൊച്ചി: സ്കൂൾ പാചകത്തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകളും ക്ഷേമനിധിയും ഏറ്റവും കുറഞ്ഞ വേതനം 18,000 രൂപയും തൊഴിൽ സുരക്ഷിതത്വവും ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് സ്കൂൾ പാചകത്തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) ആവശ്യപ്പെട്ടു. സി.െഎ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.ജി. രജിത അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന ജോയൻറ് സെക്രട്ടറി വി.ആർ. യശ്പാൽ, സോണി കോമത്ത്, എം.വി. ഗീവർഗീസ്, വി.കെ. രവീന്ദ്രൻ, എൽ.പി. പ്രേമ, ജോളി സൈമൻ, സി.പി. ഉഷ, ഷീബാ അനിൽ എന്നിവർ സംസാരിച്ചു. 17ന് ആലുവ പോസ്റ്റ് ഒാഫിസിന് മുന്നിൽ നടക്കുന്ന സ്ത്രീ തൊഴിലാളികളുടെ സമരം വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.