യൂത്ത് അസംബ്ലി

ആലുവ: വൈ.എം.സി.എ കേരള റീജനൽ 26, 27 തീയതികളിൽ കോഴഞ്ചേരി മാരാമൺ മാർത്തോമ റിട്രീറ്റ് സ​െൻററിൽ നടക്കും. 'യുവജനങ്ങൾ മാറ്റത്തിനുവേണ്ടി' എന്നതാണ് ചിന്താവിഷയം. എക്യുമെനിക്കൽ ആരാധന, പഠന ക്ലാസ്, സെമിനാർ, ഗാനശുശ്രൂഷ, മാർ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്തക്ക് ആദരം, ദേശീയ ഐക്യസമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ. പങ്കെടുക്കാൻ താൽപര്യമുള്ളവർ 20നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 8606206800. കുടുംബസംഗമവും പുതുവത്സരാഘോഷവും ആലുവ: കടത്തുകടവ് റെസിഡൻറ്സ് അസോസിയേഷൻ കുടുംബസംഗമവും പുതുവത്സരാഘോഷവും മുൻ നഗരസഭ ചെയർമാൻ എം.ടി. ജേക്കബ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് പി.ഐ. അബ്‌ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. രാജ സാഹിബ് മുഖ്യാതിഥിയായിരുന്നു. കോറ ജനറൽ സെക്രട്ടറി കെ. ജയപ്രകാശ്, ഫാ. ജേക്കബ് മണ്ണാറപ്രായിൽ, എസ്.ഐ യഅ്ഖൂബ്, കെ.പി. രാജീവൻ, സി.ബി. നായർ, പി.എ. ആരിഫ്, ജാസ്മ സാദിഖ്, രാജേഷ് സച്ചി എന്നിവർ സംസാരിച്ചു. അസോസിയേഷനിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.