മൂവാറ്റുപുഴ: മൂന്ന് പതിറ്റാണ്ടുമുമ്പ് കുട്ടികളുടെ പാർക്ക് സ്ഥാപിക്കുന്നതിെൻറ ഭാഗമായി അടച്ചുപൂട്ടിയ പൊതുവഴി തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തം. നഗരത്തിലെ പുതിയ പാലത്തില്‍നിന്ന് മൂവാറ്റുപുഴയാറിന് അരികിലൂെട വെള്ളൂര്‍ക്കുന്നം കടവിന് സമീപം എത്തി വെള്ളൂർക്കുന്നം ക്ഷേത്രം റോഡിലേക്ക് എത്തിയിരുന്ന വഴിയാണ് തുറക്കാൻ ആവശ്യം ഉയർന്നിരിക്കുന്നത്. നെടുംചാലിൽ ആശുപത്രി, ക്ഷേത്രം എന്നിവിടങ്ങളിലേക്കടക്കം എത്താനുള്ള എളുപ്പവഴിയായിരുന്നു ഇത്. പാലത്തിനോട് ചേർന്ന് ഇങ്ങോട്ട് വഴിയുണ്ടായിരുന്നു. എന്നാൽ, കുട്ടികളുടെ പാര്‍ക്ക് സ്ഥാപിക്കുന്നതിന് വഴി അടച്ചു. ഭാവിയില്‍ ആവശ്യം വന്നാല്‍ ഇതിനോട് ചേര്‍ന്ന് നടപ്പാത നിര്‍മിച്ച് സൗകര്യമൊരുക്കുമെന്ന് അന്നത്തെ ഭരണസമിതി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പുഴയോരപാത നിര്‍മാണത്തിെൻറ ആവശ്യകത വർധിച്ചു. പുതിയ പാലത്തില്‍നിന്ന് മുറിക്കല്‍പാലം വരെ നീളുന്ന നടപ്പാത നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളൂര്‍ക്കുന്നം -കടാതിയോട് ബന്ധിപ്പിക്കുന്ന ആരാധനാലയങ്ങള്‍, ആശുപത്രികള്‍, ടൗണ്‍ ഹാള്‍, മേള, വനിത ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലേക്ക് കാല്‍നടക്കാര്‍ക്ക് എളുപ്പത്തില്‍ എത്താനാകും. നിലവിലെ ക്ഷേത്ര റോഡുകളുടെ ഇരുവശത്തുമുള്ള വാഹന പാര്‍ക്കിങ്മൂലം നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. പുതിയ പാത നിര്‍മിക്കുന്നത് കാൽനടക്കാർക്ക് ഏറെ പ്രയോജനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.