സി.പി.എം ജില്ല സമ്മേളനത്തിൽ സി.പി.​െഎക്കെതിരെ രൂക്ഷവിമർശനം

കായംകുളം: . സി.പി.െഎ മന്ത്രിമാർ പരാജയമാണെന്നാണ് ചർച്ചയിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടത്. ജില്ലയിൽ നിന്നുള്ള ഭക്ഷ്യമന്ത്രി പി. തിലോത്തമനെയും ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസിനെയും പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. സി.പി.എമ്മിൽനിന്ന് ആളെ പിടിക്കുന്ന പണിയാണ് ആഞ്ചലോസ് നടത്തുന്നത്. സി.പി.എമ്മിനെ ശിഥിലമാക്കുന്ന സമീപനം അംഗീകരിച്ചുകൊടുക്കാനാവില്ലെന്നും വലതുപക്ഷ സമീപനം സ്വീകരിക്കുന്ന സി.പി.െഎയോട് യോജിച്ച് പോകാൻ കഴിയിെല്ലന്നും അഭിപ്രായമുണ്ട്. റിപ്പോർട്ടി​െൻറ രണ്ടാംഭാഗത്ത് 142 ാം പേജിൽ എൽ.ഡി.എഫ് എന്ന തലക്കെട്ടിൽ സി.പി.െഎക്കെതിരെയുള്ള വിമർശവും കടന്നുകൂടിയിട്ടുണ്ട്. ജി.എസ്.ടി നടപ്പാക്കിയതിൽ ധനകാര്യമന്ത്രിയുടെ പിടിപ്പുകേടുണ്ടെന്നും ചർച്ച വന്നു. സഹകരണ വകുപ്പ് മന്ത്രിക്കെതിരെയും പരോക്ഷ വിമർശനവുമുണ്ടായി. മാവേലിക്കരയിലെ സഹകരണ ബാങ്ക് തട്ടിപ്പിൽ അഴിമതിക്കാരെ സഹായിക്കുന്ന സമീപനമാണ് വകുപ്പ് സ്വീകരിച്ചതെന്നായിരുന്നു ആക്ഷേപം. കോൺഗ്രസുമായി സഖ്യമാകാമെന്ന കേന്ദ്ര നേതൃത്വത്തി​െൻറ നിലപാടിനെയും പ്രതിനിധികൾ ചോദ്യം ചെയ്തു. ചർച്ചയിൽ പെങ്കടുത്ത മുഴുവൻ ഏരിയകളും കോൺഗ്രസുമായി ഒരുതരത്തിലുള്ള സഖ്യവും പാടില്ലെന്ന നിർേദശമാണ് മുന്നോട്ടുവെച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.