വിവിധ ജനവിഭാഗങ്ങളുടെ ഐക്യമാണ് ഫാഷിസത്തിനെതിരായ പ്രതിരോധം ^ടീസ്​റ്റ സെറ്റല്‍വാദ്

വിവിധ ജനവിഭാഗങ്ങളുടെ ഐക്യമാണ് ഫാഷിസത്തിനെതിരായ പ്രതിരോധം -ടീസ്റ്റ സെറ്റല്‍വാദ് കോഴിക്കോട്: രാജ്യത്തെ അതിഭീകരമായ രീതിയില്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന ഫാഷിസത്തെ പ്രതിരോധിക്കുന്നതിന് വിവിധ ജനവിഭാഗങ്ങളുടെ സഹകരണവും ഐക്യവും ആവശ്യമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്. 'ഹിന്ദുത്വഫാഷിസം: ദേശീയത, വംശീയത, പ്രതിരോധം' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി ചേളാരിയിൽ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ പാഠശാല വിഡിയോ കോൺഫറൻസിലൂെട ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എല്ലാ മേഖലയിലും ഫാഷിസം കടന്നുകൂടി ഭീതിപ്പെടുത്തുന്ന അവസ്ഥയാണ് രാജ്യത്ത്. സംഘ് ഫാഷിസത്തി​െൻറ വിവിധ ഉപകരണങ്ങളിലൂടെ പേടിയും പകയും വളര്‍ത്താനും പരത്താനുമാണ് ശ്രമം. ഇവയെ പ്രതിരോധിക്കാന്‍ ഭിന്നതകൾ മറന്ന് ജനങ്ങള്‍ ഒന്നിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് 'ഫാഷിസം നിർവചനങ്ങളും സമീപനങ്ങളും' വിഷയത്തിൽ നടന്ന സെഷനിൽ ജെ.എൻ.യു പ്രഫ. എ.കെ. രാമകൃഷ്ണന്‍, ചിട്ടിബാബു പടവല, പ്രഫ. എം.ടി. അന്‍സാരി, ഡോ. കെ.സി. മാധവന്‍ എന്നിവര്‍ പേപ്പറുകള്‍ അവതരിപ്പിച്ചു. ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. സി.കെ. അബ്ദുല്‍ അസീസ്, പി.പി. ജുമൈല്‍ എന്നിവര്‍ സംസാരിച്ചു. ആനിസ മുഹിയുദ്ദീന്‍ സെഷന്‍ കോഒാഡിനേറ്ററായിരുന്നു. ഉച്ചക്കുശേഷം 'ഫാഷിസം: പൊതുമണ്ഡലം, ജനപ്രിയ സംസ്‌കാരം' എന്ന സെഷനില്‍ ജെനീ റൊവീന, ഡോ. നാരായണന്‍, എം. ശങ്കരന്‍, എ.എസ്. അജിത് കുമാര്‍, ഡോ. ഒ.കെ. സന്തോഷ്, ഡോ. ജമീല്‍ അഹ്മദ് എന്നിവര്‍ പേപ്പറുകള്‍ അവതരിപ്പിച്ചു. ടി.കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു. ഡോ. ഉമര്‍ തറമേല്‍, ഷഹിന്‍ കെ. മൊയ്തുണ്ണി എന്നിവര്‍ സംസാരിച്ചു. തസ്‌നീം എ.എം.എസ് സെഷന്‍ കോഒാഡിനേറ്ററായിരുന്നു. വൈകീട്ട് നടന്ന ഓപണ്‍ ഫോറത്തിൽ ഡോ. എ.കെ. രാമകൃഷ്ണന്‍, കെ.കെ. കൊച്ച്, ഡോ. ടി.ടി. ശ്രീകുമാര്‍, പ്രഫ. എം.ടി. അന്‍സാരി, ഡോ. ടി.വി. മധു, ഡോ. ബി.എസ്. ഷെറിന്‍, ടി. മുഹമ്മദ് വേളം, സമദ് കുന്നക്കാവ് എന്നിവര്‍ സംസാരിച്ചു. പി.കെ. സാദിഖ് സെഷന്‍ നിയന്ത്രിച്ചു. ശേഷം ഫാഷിസത്തെയും അതി​െൻറ പ്രയോഗങ്ങളെയും ഫുട്‌ബാള്‍ മാച്ചി​െൻറ പശ്ചാത്തലത്തില്‍ വിമര്‍ശിക്കുന്ന 'മരണ മാച്ച്' എന്ന നാടകം അരങ്ങേറി. 'മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക' എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിനി​െൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രണ്ടാം ദിവസം സമാപന പരിപാടിയില്‍ പത്രപ്രവര്‍ത്തക റാണാ അയ്യൂബ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.ഐ. ഷാനവാസ് എം.പി, ഒ. അബ്ദുറഹ്മാന്‍, ഡോ. ഫസല്‍ ഗഫൂര്‍, പി. മുജീബ് റഹ്മാന്‍, കെ. അംബുജാക്ഷന്‍ തുടങ്ങിയവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.