തിരുവനന്തപുരം: പൊള്ളുന്ന പ്രവാസ ജീവിതത്തിെൻറ മലയാളി കഥാനുഭവത്തിലെ നായകൻ നജീബ് ലോക കേരളസഭക്ക് മുമ്പാകെ സംസാരിക്കാൻ എത്തിയത് കൂപ്പുകൈകളുമായി. ഈ സഭയിലെ ഏറ്റവും സവിശേഷമായ സാന്നിധ്യമാണ് ഇനി സംസാരിക്കുന്നത് എന്ന പരിചയപ്പെടുത്തലോടെയാണ് നജീബിനെ പൊതുസഭയിൽ സംസാരിക്കാനായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ക്ഷണിച്ചത്. നജീബിെൻറ വാക്കുകൾക്കായി സഭ കാതോർത്തു. ലോക കേരളസഭയില്‍ തന്നെപ്പോലെ പാവപ്പെട്ട ഒരാള്‍ക്ക് അംഗമാകാന്‍ കഴിഞ്ഞത് അവശത അനുഭവിക്കുന്ന ആയിരക്കണക്കിനുള്ള പ്രവാസികൾക്കുള്ള അംഗീകാരമാണെന്ന് നജീബ് പറഞ്ഞു. അവർക്കായി താൻ ഇതിനെ സമർപ്പിക്കുന്നു. ആ വാക്കുകൾക്കായിരുന്നു സഭയില്‍ ഏറ്റവും കൂടുതല്‍ ൈകയടി ലഭിച്ചതും. ഇറാക്കിലെ ഭീകരരുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ നഴ്‌സ് മറീന സഭയില്‍ സംസാരിച്ചപ്പോഴും അംഗങ്ങള്‍ ശ്രദ്ധയോടെ കേട്ടിരുന്നു. നഴ്‌സുമാര്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച അവര്‍ ഇതിനുപരിഹാരം തേടാന്‍ സഭയുടെ പിന്തുണ അഭ്യര്‍ഥിച്ചു. വിദേശ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥര്‍ ആറുമാസം കൂടുമ്പോഴെങ്കിലും നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സമയം കണ്ടെത്തണം എന്നും മറീന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.