ഭർത്താവി​െൻറ കെ.എസ്.ആർ.ടി.സി പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന്‍ ആത്മഹത്യ; സംസ്കാരം നടത്തി

കൂത്താട്ടുകുളം: അഞ്ചുമാസത്തെ കെ.എസ്.ആർ.ടി.സി പെന്‍ഷന്‍ തുക ലഭിക്കാത്തതിനെത്തുടര്‍ന്ന്‍ ആത്മഹത്യ ചെയ്ത കൂത്താട്ടുകുളം വാളായിക്കുന്ന് തട്ടുംപുറത്ത് പരേതനായ മാധവ​െൻറ ഭാര്യ തങ്കമ്മയുടെ സംസ്കാരം നടത്തി. ശനിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ്‌ ജേക്കബ്‌, വി.പി. സജീന്ദ്രന്‍, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, കെ.പി.സി.സി സെക്രട്ടറി ജയ്സണ്‍ ജോസഫ്‌, കെ.എം. സലിം, എം.എ. ഷാജി എന്നിവര്‍ വീട്ടിെലത്തി അന്തിമോപചാരം അര്‍പ്പിച്ചു. മൂന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജോലി ചെയ്തിരുന്ന മാധവൻ എട്ടുവർഷം മുമ്പാണ് മരിച്ചത്. അഞ്ചുമാസമായി പെൻഷൻ ലഭിക്കാത്തത് തങ്കമ്മയെയും കുടുംബത്തെയും ഏറെ ദുരിതത്തിലാക്കിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.