കൊച്ചി: പുല്ലേപ്പടി, തൃപ്പൂണിത്തുറ, എരൂർ എന്നിവിടങ്ങളിൽ നടന്ന മോഷണ പരമ്പരയിൽ അറസ്റ്റിലായ കവർച്ച സംഘവുമായി പൊലീസ് ഞായറാഴ്ച കൊച്ചിയിലെത്തും. കവർച്ച സംഘത്തിലുണ്ടായിരുന്ന അർഷാദ്, ഷെഹ്ഷാദ്, റോണി എന്നിവരെയാണ് കൊച്ചിയിൽ എത്തിക്കുന്നത്. പുലർച്ച ട്രെയിനിൽ എറണാകുളത്ത് എത്തിക്കുന്ന പ്രതികളെ ഹിൽപാലസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യും. പള്ളുരുത്തി സി.ഐ കെ.ജി. അനീഷിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിൽനിന്ന് മൂവരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ബംഗളുരൂവിൽ അറസ്റ്റിലായ സംഘത്തിലെ ഒരാളെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. ഇയാളെയും ചോദ്യം ചെയ്യും. തിരിച്ചറിയൽ പരേഡ് നടത്താനും നീക്കമുണ്ട്. അതേസമയം, കവർച്ചക്ക് നേതൃത്വം നൽകിയ മുഖ്യപ്രതികൾ ഉൾപ്പെടുന്ന ബംഗ്ലാദേശ് സംഘത്തെ കണ്ടെത്താനായിട്ടില്ല. പുതുവൈപ്പിലെ ആക്രി കച്ചവടക്കാരനായിരുന്ന നൂർഖാൻ (നസീർഖാൻ), ഇല്യാസ് ഖാൻ, അക്രംഖാൻ, ആരിഫ്, ഇബ്രാഹിം ഉൾപ്പെടെയുള്ളവർ ഒളിവിലാണ്. ഇവർ ബംഗ്ലാദേശിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. സംഘാംഗങ്ങളെ ചോദ്യം ചെയ്യുന്നതിലൂടെ കവർച്ചയെക്കുറിച്ചും മുഖ്യപ്രതികളെക്കുറിച്ചും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.