കഞ്ചാവ് വിൽപന: യുവാവ്​ പിടിയിൽ

ആലപ്പുഴ: കഞ്ചാവ് വിൽപനക്കിടെ യുവാവ് പിടിയിലായി. ചക്കുളത്തുകാവ് മുക്കാടൻ വീട്ടിൽ ലാലുവാണ് (27) പിടിയിലായത്. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മ​െൻറ് ആൻഡ് നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് തകഴി, എടത്വ, നീരേറ്റുപുറം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. 120 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ആംപ്യൂൾ ഉൾപ്പെടെ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. ഇപ്പോൾ ജാമ്യത്തിലാണ്. ക്രിമിനൽ കേസുകളും നിലവിലുണ്ട്. പ്രതിയെ അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ കെ.ആർ. ബാബുവി​െൻറ നേതൃത്വത്തിൽ പ്രിവൻറീവ് ഓഫിസർമാരായ എൻ. ബാബു, കുഞ്ഞുമോൻ, എം.കെ. സജിമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം. റെനി, ഓംകാർനാഥ്, അനിൽകുമാർ, അരുൺ എന്നിവർ പങ്കെടുത്തു. എഴുത്ത് ശില്‍പശാല നാളെ ആലപ്പുഴ: ജില്ലയിലെ സി.ഡി.എസുകളില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ ഇനി മത്സരിക്കാന്‍ സാധിക്കാത്ത ചെയര്‍പേഴ്‌സണ്‍മാര്‍ക്കുള്ള ഏകദിന എഴുത്ത് ശില്‍പശാല തിങ്കളാഴ്ച രാവിലെ 10 മുതല്‍ അമ്പലപ്പുഴ തകഴി സ്മാരകത്തില്‍ നടക്കും. ജില്ല കുടുംബശ്രീ മിഷ​െൻറ നേതൃത്വത്തിലാണ് എഴുത്ത് ശില്‍പശാല നടക്കുന്നത്. ജില്ലയിലെ വിവിധ സി.ഡി.എസുകളില്‍ നിന്നായി 22ഓളം ചെയര്‍പേഴ്‌സണ്‍മാര്‍ പങ്കെടുക്കും. സി.ഡി.എസ് ചെയര്‍പേഴ്‌സൻമാരെന്ന നിലയില്‍ അവര്‍ നടപ്പില്‍ വരുത്തിയ വിവിധ പദ്ധതികളും അവരുടെ അനുഭവ കുറിപ്പുകളും ശില്‍പശാലയില്‍ എഴുതി വാങ്ങുമെന്ന് ജില്ല കുടുംബശ്രീ മിഷന്‍ കോഓഡിനേറ്റര്‍ സുജ ഈപ്പന്‍, എ.ഡി.എം.സി കെ.ബി. അജയകുമാര്‍, ഡി.പി.എം പി. സുനിത എന്നിവര്‍ അറിയിച്ചു. വാക്ക് -ഇന്‍ -ഇൻറര്‍വ്യൂ നടത്തും ആലപ്പുഴ: ജില്ല കുടുംബശ്രീ മിഷന് കീഴില്‍ പട്ടികവര്‍ഗ വിഭാഗക്കാരുടെ വികസനത്തിന് ഫീല്‍ഡ് ആനിമേറ്റേഴ്സിനെ നിയമിക്കുന്നു. എട്ടാംക്ലാസ് വിജയിച്ച പട്ടികവര്‍ഗക്കാരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇൗമാസം 19ന് രാവിലെ 10ന് ജില്ല കുടുംബശ്രീ മിഷനില്‍ എത്തണമെന്ന് കോഓഡിനേറ്റര്‍ സുജ ഈപ്പന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.