വിവാദ ഭൂമിയിടപാട്​: പുതിയ സംഘടനയുമായി വിശ്വാസികൾ

കൊച്ചി: എറണാകുളം- അങ്കമാലി രൂപതയിലെ ഒരു സംഘം വിശ്വാസികൾ ചേർന്ന് പുതിയ അൽമായ സംഘടനക്ക് രൂപം നൽകി. മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെട്ട വിവാദ ഭൂമിയിടപാടി​െൻറ പശ്ചാത്തലത്തിലാണിത്. 'ആർച് ഡയോസിയൻ മൂവ്മ​െൻറ് ഫോർ ട്രാൻസ്പെരൻസി' എന്നാണ് പേര്. വെള്ളിയാഴ്ച കൊച്ചിയിൽ ചേർന്ന സംഘടനയുടെ പ്രഥമ യോഗത്തിൽ ഷൈജു ആൻറണി, റിജോ കാഞ്ഞൂക്കാരൻ, അമൽ ജോർജ് എന്നിവരെ കൺവീനർമാരായി തെരഞ്ഞെടുത്തു. യോഗത്തിൽ ഏതാനും വൈദികരും സംബന്ധിച്ചിരുന്നു. തിങ്കളാഴ്ച േചരുന്ന യോഗത്തിൽ വിപുലമായ കമ്മിറ്റി രൂപവത്കരിക്കാനാണ് തീരുമാനം. ഭൂമിയിടപാടിലെ യാഥാർഥ്യം പുറത്തുവരണമെന്നും സത്യം മൂടിവെച്ചാൽ ഇനിയും ഇതുപോലുള്ള പ്രശ്നങ്ങൾ സംഭവിക്കുമെന്നും സംഘടനാ കൺവീനർ ഷൈജു ആൻറണി 'മാധ്യമ'ത്തോട് പറഞ്ഞു. അതിരൂപതയിൽ നടക്കുന്ന ഇടപാടുകളെല്ലാം സുതാര്യമായിരിക്കണം. അതിന് വിരുദ്ധമായി ഏതെങ്കിലും വൈദികനോ മെത്രാനോ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാകില്ല. ഭൂമിയിടപാടിലൂടെ നഷ്ടപ്പെട്ടത് വിശ്വാസികളുടെ പണമാണ്. ഭൂമിയിടപാട് ഒതുക്കിത്തീർത്താൽ കോടതിയെ സമീപിക്കാനും വേണ്ടിവന്നാൽ പരസ്യ പ്രക്ഷോഭത്തിനൊരുങ്ങാനുമാണ് സംഘടനയുടെ തീരുമാനം. സഭ നിയോഗിച്ച അന്വേഷണ കമീഷ​െൻറ റിപ്പോർട്ട് പരസ്യപ്പെടുത്തണം. മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സംഭവിച്ച കാര്യങ്ങൾ തുറന്നുപറയണം. നല്ല രീതിയിൽ മുന്നോട്ടുപോയിരുന്ന സഭയാണ് ഇന്ന് തെരുവിൽ വിഴുപ്പലക്കപ്പെടുന്നത്. ഇനിയൊരു മെത്രാനും വികാരിക്കും പഴിേകൾക്കാൻ ഇടവരരുതെന്നും ഷൈജു ആൻറണി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.