ജനതാദൾ യു മുന്നണി മാറ്റത്തെ എതിർക്കുന്നവർ യോഗം ചേരുന്നു

െകാച്ചി: ജനതാദൾ യു വി​െൻറ മുന്നണി മാറ്റം െഎകകണ്ഠ്യേനയുള്ള തീരുമാനമാണെന്ന വാദം തെറ്റാണെന്നും ഇത് പാർട്ടിയിലെ ഭൂരിപക്ഷ അഭിപ്രായത്തിന് എതിരാണെന്നും മുൻ സംസ്ഥാന സെക്രട്ടറി ജോൺ ജോൺ. ഇൗ വിഷയം സംസ്ഥാന കൗൺസിലി​െൻറ അജണ്ടയിൽപോലും ഇല്ലായിരുന്നു. വീരേന്ദ്രകുമാറി​െൻറയും മക​െൻറയും സ്വാർഥ താൽപര്യങ്ങൾ മാത്രമാണ് എല്ലാത്തിനും പിന്നിൽ. കേരള പാർട്ടിയാകാനാണ് ഇവരുടെ ശ്രമം. മുന്നണി മാറ്റത്തെ എതിർക്കുന്ന നേതാക്കളും പ്രവർത്തകരും യഥാർഥ ജനതാദൾ ചേരി രൂപവത്കരിക്കും. ഇതിനായി ഇൗ മാസം 26ന് എറണാകുളത്ത് വിപുല യോഗം ചേരും. പ്രമുഖ സംസ്ഥാന ഭാരവാഹികൾ അടക്കം പെങ്കടുക്കും. സംഘടന ദേശീയതലത്തിൽ ശരദ് യാദവി​െൻറ നിലപാടുകൾക്കൊപ്പം നിൽക്കും. സംസ്ഥാന നിർവാഹക സമിതി അംഗം ഷഹീദ് അഹമ്മദ്, ജില്ല ജനറൽ സെക്രട്ടറി തമ്പി ചെള്ളാത്ത്, സെക്രട്ടറി പ്രഫ. ജോർജ് ജോസ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.