സി.പി.എം ജില്ല സമ്മേളനം; പതാക ജാഥക്ക് തുടക്കം

പിറവം: സി.പി.എം ജില്ല സമ്മേളന നഗരിയിൽ ഉയർത്തുന്ന പതാക വഹിച്ച ജാഥക്ക് പാമ്പാക്കുട അയ്യപ്പൻ സ്മൃതിമണ്ഡപത്തിൽനിന്ന് തുടക്കമായി. സംസ്ഥാന കമ്മിറ്റി അംഗം കെ.എം. സുധാകരൻ ജാഥാ ക്യാപ്റ്റൻ ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരന് പതാക കൈമാറി. ജില്ല കമ്മിറ്റി അംഗം ഒ.എൻ. വിജയൻ അധ്യക്ഷത വഹിച്ചു. ജാഥ അംഗങ്ങളായ പുഷ്പദാസ്, സി.ബി. ദേവദർശൻ, എസ്. സതീഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.പി. സലിം, ജോഷി സ്കറിയ, സുമിത് സുരേന്ദ്രൻ, എ.ഡി. ഗോപി, സി.കെ. പ്രകാശ്, പി.ബി. രതീഷ്, അനിൽ ചെറിയാൻ, എം.കെ. ബിജു, ബീനാ ബാബുരാജ്, സുഷമ മാധവൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഷാജു ജേക്കബ് സ്വാഗതവും ലോക്കൽ സെക്രട്ടറി എം.എൻ. കേശവൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.