* എൻ.സി.പി വഴി മന്ത്രിയാവാനില്ലെന്ന് കോവൂർ * മന്ത്രിയാവാൻ നാണംകെട്ട നീക്കം നടത്തുന്നുവെന്ന് അമ്പലത്തറ കൊല്ലം: എൻ.സി.പിയിൽ ചേർന്ന് മന്ത്രിസ്ഥാനത്തിന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ശ്രമിക്കുന്നുെവന്ന വാർത്തകൾക്കിടെ കുറച്ചുനാളായി ഇരുവിഭാഗങ്ങളായി പ്രവർത്തിക്കുന്ന ആർ.എസ്.പി ലെനിനിസ്റ്റുകൾ തമ്മിലെ പോര് മുറുകി. കോവൂർ കുഞ്ഞുമോൻ മന്ത്രിസ്ഥാനത്തിനുവേണ്ടി നാണംകെട്ട നീക്കങ്ങളാണ് നടത്തുന്നതെന്ന് ആർ.എസ്.പി ലെനിനിസ്റ്റ് സംസ്ഥാന ജനറൽ സെക്രട്ടറി അമ്പലത്തറ ശ്രീധരൻനായർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ലെനിനിസ്റ്റ് പാർട്ടിയുമായി നിലവിൽ കോവൂരിന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.പി ലെനിനിസ്റ്റിെൻറ പ്രവർത്തനങ്ങളുമായി കുഞ്ഞുമോൻ ദീർഘകാലമായി സഹകരിക്കുന്നില്ല. മന്ത്രിസ്ഥാനത്തിനായി നടത്തുന്ന നീക്കങ്ങൾ അവസരവാദപരമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി താൻ സെക്രട്ടറിയായ ആർ.എസ്.പി ലെനിനിസ്റ്റിന് നൽകിയ സീറ്റിൽ കോവൂർ കുഞ്ഞുമോനെ മത്സരിപ്പിക്കുകയായിരുന്നു. എന്നാൽ, പാർട്ടിയെ വഞ്ചിക്കുന്ന സമീപനമാണ് പിന്നീട് കുഞ്ഞുമോൻ സ്വീകരിച്ചത്. മന്ത്രിസ്ഥാനത്തിനു വേണ്ടി എൻ.സി.പിയിലും മറ്റും േചക്കാറുന്നത് നെറികെട്ട രാഷ്ട്രീയമാണ്. സംഘടനാവിരുദ്ധ നിലപാടെടുത്തതിന് കുഞ്ഞുേമാന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അമ്പത്തല ശ്രീധരൻ നായർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ബെന്നി ചെറിയാൻ, എം. സതീഷ്കുമാർ, ജയൻ, സജി നെല്ലിമുക്ക് എന്നിവരും പെങ്കടുത്തു. അതേസമയം, എൻ.സി.പിയിലൂടെ താൻ മന്ത്രിസ്ഥാനത്തിന് ശ്രമിക്കുന്നുവെന്ന വാർത്തകൾ ശരിയല്ലെന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ 'മാധ്യമ'ത്തോട് പ്രതികരിച്ചു. മന്ത്രിസ്ഥാനം നൽകാമെന്ന് പറഞ്ഞ് എൻ.സി.പി നേതാക്കൾ തന്നെയോ സ്ഥാനലബ്ധിക്കായി താൻ എൻ.സി.പി നേതൃത്വത്തേയോ സമീപിച്ചില്ല. അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്ന ആളല്ല താൻ. ആർ.എസ്.പി ലെനിനിസ്റ്റ് രൂപവത്കരിച്ച് ഇടതുപക്ഷത്തേക്കവുന്നത് വ്യക്തമായ രാഷ്ട്രീയ നിലപാടിെൻറ ഭാഗമാണ്. സ്ഥാപിത താൽപര്യങ്ങളുമായി ലെനിനിസ്റ്റ് പാർട്ടിയുടെ ഭാഗമായവരാണ് ഇപ്പോൾ തനിക്കെതിരെ വിമർശനമുയർത്തുന്നത്. എല്ലാ ജില്ലകളിലും ഇടതുപക്ഷത്തോടൊപ്പം സഹകരിക്കുന്നത് തെൻറ നേതൃത്വത്തിലുള്ള ആർ.എസ്.പി ലെനിനിസ്റ്റാണ്. പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്ത് ആരോപണങ്ങളും പ്രചാരണങ്ങളുമായി നടക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.