പട്ടാപ്പകൽ വീട്ടിൽ കവർച്ച; 10 പവൻ കവർന്നു

കാക്കനാട്: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പത്ത് പവന്‍ കവര്‍ന്നു. കാക്കനാട് വാഴക്കാല മൊറാര്‍ജി ഗ്രൗണ്ടിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ഷിജോ മാത്യുവി​െൻറ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. ഷിജോയും ഭാര്യയും കുഞ്ഞിനെ ഡേെകയറിലാക്കി ജോലിക്കു പോയ സമയത്താണ് കവര്‍ച്ച. രാവിലെ പത്തിനും വൈകീട്ട് നാലിനുമിടയിലാകാം കവര്‍ച്ച നടന്നതെന്ന് കരുതുന്നു. വീടി​െൻറ മുന്‍വശത്തെ വാതില്‍ പാരകൊണ്ട് കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണം കവരുകയായിരുന്നു. തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.