സ്‌കൂള്‍തലം മുതല്‍ യോഗ പാഠിപ്പിക്കണം^കേന്ദ്ര മന്ത്രി ശ്രീപാദ് യശോനായിക്

സ്‌കൂള്‍തലം മുതല്‍ യോഗ പാഠിപ്പിക്കണം-കേന്ദ്ര മന്ത്രി ശ്രീപാദ് യശോനായിക് കൊച്ചി: സ്‌കൂള്‍ തലം മുതല്‍ യോഗ പാഠ്യവിഷയമാക്കണമെന്നത് കേന്ദ്രസര്‍ക്കാറി​െൻറ നയമാണെന്ന് കേന്ദ്ര ആയുഷ്മന്ത്രി ശ്രീപാദ് യശോനായിക്. യോഗയുടെ ഗുണഫലങ്ങള്‍ താഴെ തട്ടിലുള്ള ജനങ്ങളില്‍ എത്തിക്കുന്നതിന് കേന്ദ്രം പദ്ധതികളാവിഷ്‌കരിച്ച് നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പതഞ്ജലി യോഗ ട്രെയിനിംഗ് ആൻഡ് റിസര്‍ച്ച് സ​െൻററി​െൻറ യോഗ സാധകസംഗമവും യോഗപൈതൃക പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതഞ്ജലി യോഗ ട്രെയിനിങ് ആൻറ് റിസര്‍ച്ച് സ​െൻറർ (പൈതൃക്) അധ്യക്ഷന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. റിച്ചാര്‍ഡ്‌ഹെ എം.പി, ശിവാനന്ദയോഗ വേദാന്ത ധന്വന്തരി ആശ്രമം ഡയറക്ടര്‍ നടരാജ്, ആര്‍ട് ഓഫ് ലിവിങ് ഇൻറർര്‍നാഷനല്‍ ട്രെയിനര്‍ കെ. ഗിരികുമാര്‍, എം. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. യോഗാചാര്യന്‍ എം.കെ. രാമന് വേണ്ടി നീലേശ്വരം കാവില്‍ ഭവന്‍ യോഗാകേന്ദ്രം ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ കേന്ദ്രമന്ത്രിയില്‍നിന്ന് യോഗപൈതൃക പുരസ്‌കാരം ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.