വിളവെടുപ്പ് നാളെ

ആലുവ: ചൂര്‍ണിക്കര പഞ്ചായത്തിലെ ചവര്‍പാടത്തെ ജനകീയ നെല്‍കൃഷിയുടെ ഭാഗമായ കുറ്റിപ്പയര്‍ കൃഷിയുടെ വിളവെടുപ്പ് തിങ്കളാഴ്ച നടക്കും. രാവിലെ 11ന് ഇന്നസ​െൻറ് എം.പി ഉദ്ഘാടനം നിര്‍വഹിക്കും. ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍ എന്നിവയുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. 'അടയാളം' പുരുഷ സ്വയംസഹായ സംഘമാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. നെല്‍കൃഷിയെ കീടങ്ങളുടെ ആക്രമണങ്ങളില്‍നിന്ന് പരിരക്ഷിക്കുന്നതിനായാണ് പയര്‍ കൃഷി നടത്തിയത്. കൃഷിവകുപ്പി​െൻറ റൈസ് ഇന്നവേഷന്‍ പദ്ധതിപ്രകാരമുള്ള പാരിസ്ഥിതിക എൻജിനീയറിങ് നടപടിയുടെ ഭാഗമായി പാടവരമ്പത്താണ് പയര്‍ കൃഷിചെയ്തത്. അടയാളം അംഗങ്ങളാണ് നെല്‍കൃഷിക്കും പയര്‍ കൃഷിക്കും ചുക്കാന്‍ പിടിക്കുന്നത്. മറ്റ് തൊഴിലുകള്‍ ഉള്ള അംഗങ്ങള്‍ പുലര്‍ച്ച മുതല്‍ ഇവിടെ കഠിനാധ്വാനം ചെയ്താണ് മികച്ച വിളവുണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷം നടത്തിയ ജനകീയ നെല്‍കൃഷി വന്‍ നേട്ടമാണ് നല്‍കിയത്. അതിനാല്‍ത്തന്നെ ചൂര്‍ണിക്കര കുത്തരി വിപണിയിലെത്തിക്കാനും ഇവര്‍ക്കായി. ഈ അരിക്ക് മികച്ച പ്രതികരണം ലഭിച്ചതാണ് ഇക്കുറി കൂടുതല്‍ കൃഷി ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചത്. പലിശരഹിത ധനകാര്യ സ്ഥാപനമായ ആലുവയിലെ സംഗമം മള്‍ട്ടി െക്രഡിറ്റ് കോഓപറേറ്റിവ് സൊസൈറ്റിയാണ് കൃഷിക്കാവശ്യമായ പലിശരഹിത വായ്പ നല്‍കിയിട്ടുള്ളത്. 15 ഏക്കറിലെ നെല്‍കൃഷിക്കാണ് ഇവര്‍ വായ്പ നല്‍കിയിരിക്കുന്നത്. ശേഷിക്കുന്ന ഭാഗത്ത് സര്‍ക്കാറി​െൻറ ആത്മ പദ്ധതി പ്രകാരമാണ് കൃഷി നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.