ആലുവ: മഴവില്ല് മലര്‍വാടി ആലുവ ഏരിയ ചിത്രരചന മത്സരം ഇസ്‌ലാമിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. അധ്യാപകരായ രാജീവ്, മുഹമ്മദ് ഉമരി, കവിത എന്നിവര്‍ മൂല്യനിര്‍ണയം നടത്തി. ഒന്നാം കാറ്റഗറിയില്‍ എം.എസ്. ഫൈഹ ( എന്‍.എ.ഡി കെ.ജി), ബെന്നറ്റ് പോള്‍ (ജീവസ്), ആഫിയ അമീര്‍(ഇല്‍ഫത്ത് സ്‌കൂള്‍), റിതിക ഗിരീഷ് (സെൻറ് മേരീസ്), സൈനബ് നിസാം (എച്ച്.എം.യു.പി) എന്നിവരും രണ്ടാം കാറ്റഗറിയില്‍ പി.എം. ഫാത്തിമ (എച്ച്.എം.യു.പി), പി.എ. റൈന (ഐഡിയല്‍ പബ്ലിക് സ്‌കൂള്‍), മുഹമ്മദ് സാഹ (ഇസ്‌ലാമിക്), ആലം മുഹമ്മദ് (എച്ച്.എം.യു.പി) എന്നിവരും കാറ്റഗറി മൂന്നില്‍ മുഹമ്മദ് അസ്‌ലം (ഗവ. എല്‍.പി.എസ്, ഉളിയന്നൂര്‍), മുഹമ്മദ് ജാഫര്‍ ( ഗവ. എല്‍.പി.എസ് ഉളിയന്നൂര്‍), എം.എഫ്. ഹാദിഖ (പീസ് ഇൻറര്‍നാഷനല്‍ സ്‌കൂള്‍), അഹമ്മദ് യാസീന്‍, ഐഷ മെഹറിന്‍ (ഐഡിയല്‍) എന്നിവരും കാറ്റഗറി നാലില്‍ പി.എസ്. ഫാത്തിമ ഫര്‍ഹ (ഇസ്‌ലാമിക്), നയന്‍ നീഹാര്‍, മിനു യാസ്മിന്‍, ടി.എ. അഞ്ജലി (നിര്‍മല സ്‌കൂള്‍), ഹിബ ഫാത്തിമ (ഹോളിഗോസ്‌റ്റ് ആലുവ ) എന്നിവരും കാറ്റഗറി അഞ്ചില്‍ എം.വൈ. ആസിഫ്, സി.എ. ഹാദിയ (ദാറുസ്സലാം), സഹല, സുമയ്യ റഹീം(സെൻറ് ഫ്രാന്‍സിസ്), ടി. തന്‍സീര്‍ (സെൻറ് മേരീസ്) എന്നിവരും വിജയികളായി. രക്ഷിതാക്കള്‍ക്കായി നടത്തിയ ക്ലാസ് കെ.എം. അബ്‌ദുല്‍ കരീം (സിജി) നയിച്ചു. ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മലര്‍വാടി-ടീന്‍ ഇന്ത്യ ഏരിയ രക്ഷാധികാരി അമീര്‍ അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. മലര്‍വാടി കോഓഡിനേറ്റര്‍ സിറാജുദ്ദീന്‍ സ്വാഗതവും ടീന്‍ ഇന്ത്യ കോഓഡിനേറ്റര്‍ എം. പോക്കര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.