'ആരോഗ്യജാഗ്രത' നഗര തൊഴിലുറപ്പ് പദ്ധതിയുടെ 25 ശതമാനംവരെ വിനിയോഗിക്കാൻ അനുമതി 25 ശതമാനം തുക വിനിയോഗിക്കാം

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിന് വിവിധവകുപ്പുകളെ ഏകോപിപ്പിച്ച് സർക്കാർ നടപ്പാക്കുന്ന ജനകീയ കർമപദ്ധതിയായ 'ആരോഗ്യജാഗ്രത'യുടെ പ്രവർത്തനങ്ങൾക്ക് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് 25 ശതമാനത്തിൽ കൂടാത്ത തുക വിനിയോഗിക്കാൻ അനുമതിനൽകി തദ്ദേശ ഭരണവകുപ്പ് ഉത്തരവിറക്കി. ഇതിനകം അംഗീകാരംലഭിച്ച തൊഴിൽ ബജറ്റുകളിൽ അതുപ്രകാരം ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള അനുമതിയും നഗരസഭകൾക്ക് നൽകിയിട്ടുണ്ട്. മഴക്കാലപൂർവ ശുചീകരണത്തിന് സംസ്ഥാനമാകെ ജനങ്ങളെ അണിനിരത്തുന്ന പ്രവർത്തനങ്ങൾക്ക് തദ്ദേശഭരണ വകുപ്പ് നേതൃത്വം നൽകും. വാർഡുതല ആരോഗ്യ ശുചിത്വ സമിതികളെ പ്രവർത്തന സജ്ജമാക്കും. ഇവക്കാവശ്യമായ ഫണ്ട് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കും. കോർപറേഷൻ മുനിസിപ്പൽ പ്രദേശങ്ങളിൽ പ്രത്യേക കർമപദ്ധതികൾ ആവിഷ്‌കരിക്കും. പഞ്ചായത്തുകളിലും നഗരസഭകളിലും തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് വ്യക്തിഗത സുരക്ഷ മർഗങ്ങളും എലിപ്പനി പ്രതിരോധചികിത്സയും ഉറപ്പാക്കണം. ജല ദൗർലഭ്യമുള്ള വാർഡുകൾ നേരത്തെ കണ്ടെത്തി സമയബന്ധിതമായി ശുദ്ധജല ലഭ്യത തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. ഖര, ദ്രവ മാലിന്യ നിർമാർജനത്തിന് പദ്ധതികൾ ആസൂത്രണംചെയ്യണം. ഓരോ തദ്ദേശ സ്ഥാപനങ്ങളും അവയുടെ അധികാരപരിധിയിലെ സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, ആയുർവേദാശുപത്രികൾ, ഹോമിയോ ആശുപത്രികൾ എന്നിവിടങ്ങളിൽ പകർച്ചവ്യാധി ചികിത്സക്ക് എത്തുന്നവരുടെ വിവരങ്ങൾ യഥാസമയം ഐ.ഡി.എസ്.പിയിൽ റിപ്പോർട്ട് ചെയ്യുെന്നന്ന് ഉറപ്പാക്കണം. സാംക്രമികരോഗങ്ങൾ പടരാൻ സാധ്യതാഗണത്തിൽ പെടുത്തിയിട്ടുള്ള ഹൈ റിസ്‌ക് വാർഡുകളുടെ വിവരങ്ങൾ പഞ്ചായത്ത് വാർത്ത ബോർഡുകളിൽ പ്രദർശിപ്പിക്കണം. വാർഡുകളിലെ ആരോഗ്യസേന വഴി പരിഹാരമാർഗങ്ങൾ സ്വീകരിക്കുകയും വേണമെന്ന് തദ്ദേശ ഭരണവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.