ഖുർആൻ പ്രഭാഷണവും അവാർഡ് വിതരണവും

ആലുവ: ചാലക്കൽ അൽ മദ്റസത്തുൽ ഇസ്‌ലാമിയയുടെ ആഭിമുഖ്യത്തിൽ സൂറത്തുൽ അൻആം അടിസ്ഥാനപ്പെടുത്തി നടത്തിയ അഖില കേരള ഖുർആൻ പഠന മത്സരത്തിൽ വിജയികളായവർക്ക് അവാർഡുകൾ വിതരണം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ചാലക്കൽ ഹൽഖ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാ അംഗം കെ.കെ. മമ്മുണ്ണി മൗലവി അവാർഡുകൾ വിതരണം ചെയ്തു. എം.എം. ശംസുദ്ദീൻ നദ്‌വി, എ.എം. ജമാൽ അസ്ഹരി എന്നിവർ ഖുർആൻ പ്രഭാഷണങ്ങൾ നടത്തി. ജമാഅത്തെ ഇസ്‌ലാമി കീഴ്മാട് ഏരിയ വൈസ് പ്രസിഡൻറ് കെ.എം. ബാവ അധ്യക്ഷത വഹിച്ചു. ഹൽഖ നാസിം കെ.എ. ഫാഹിം സ്വാഗതവും അൽ മദ്റസത്തുൽ ഇസ്‌ലാമിയ ഡയറക്ടർ വി.എ. അബുല്ലൈസ് സമാപനവും നിർവഹിച്ചു. അപകടകരമായ ഹമ്പ് പൊളിച്ചുനീക്കി ആലുവ: അപകടങ്ങൾക്കിടയാക്കിയ ദേശീയപാതയിലെ അശാസ്ത്രീയ ഹമ്പ് പൊലീസ് പൊളിച്ചുനീക്കി. ബൈപാസിൽ മാർത്താണ്ഡവർമ പാലത്തിനോട് ചേർന്നാണ് ഒന്നിലധികം ഹമ്പുകൾ നിർമിച്ചത്. വെള്ളിയാഴ്ച അർധരാത്രിയിലാണ് ദേശീയപാത അധികൃതർ ഇവ സ്ഥാപിച്ചത്‌. എന്നാൽ, ഇത്തരം ഹമ്പുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മുന്നറിയിപ്പും നൽകിയിരുന്നില്ല. ട്രാഫിക് പൊലീസ് അടക്കമുള്ളവരെപ്പോലും ഇത് അറിയിച്ചിരുന്നില്ല. ഹമ്പുകളുണ്ടെന്ന മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചില്ല. അതിനാൽ പുലർച്ച മുതൽ ഇതുവഴി വന്ന വാഹനങ്ങളെല്ലാം അപകടത്തിൽപ്പെട്ടു. ബൈപാസ് മേൽപാലം ഇറങ്ങി വാഹനങ്ങൾ വേഗത്തിലാണ് വരുക. ഹമ്പ് പ്രതീക്ഷിക്കാതെ പതിവുപോലെ എത്തിയ വാഹനങ്ങൾ ഹമ്പുകളിൽ തട്ടി തെറിക്കുകയായിരുന്നു. ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞിരുന്നു. വാഹനത്തിൽ കൊണ്ടുപോയ പച്ചക്കറി മുഴുവൻ റോഡിൽ തെറിച്ചുവീണ് നശിച്ചു. നിരവധി ഇരുചക്ര വാഹനക്കാർക്ക് പരിേക്കറ്റു. ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് ഏറെയാണ്. അതിനിെട ഒന്നിലധികം ഹമ്പുകൾ കൂടിയായപ്പോൾ ശനിയാഴ്ച രാവിലെ മുതൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഗതാഗതം തടസ്സപ്പെടുകയും വാഹനങ്ങൾ അപകടത്തിൽപെടുകയും ചെയ്തതോടെയാണ് ട്രാഫിക് പൊലീസെത്തി ഹമ്പുകൾ പൊളിച്ചുനീക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.