കെ.എസ്. ചിത്ര ശബരിമലയിൽ

ശബരിമല: ഇരുമുടിയേന്തി കന്നി മാളികപ്പുറമായി കെ.എസ്. ചിത്ര ശബരീശദർശനത്തിനെത്തി. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സഹോദരങ്ങളടക്കമുള്ള 35 അംഗ സംഘത്തോടൊപ്പം ചിത്ര എത്തിയത്. വൈകീട്ട് ഏഴോടെ നടയിലെത്തി ദർശനം നടത്തി തന്ത്രിയെയും മേൽശാന്തിയെയും കണ്ട് അനുഗ്രഹം വാങ്ങി. തൈക്കാട് അയ്യപ്പക്ഷേത്രത്തിൽനിന്ന് കെട്ടുനിറച്ചെത്തിയ ചിത്ര പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യർഥന മാനിച്ച് ഡോളിയിലാണ് സന്നിധാനത്തെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.