ആലങ്ങാട്: ആലങ്ങാട് ഗ്രാമപഞ്ചായത്തിെൻറ ജനകീയാസൂത്രണ പദ്ധതി 2017--18 ൽപെടുത്തി ആലങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രം, എറണാകുളം ജനറൽ ആശുപത്രി, കാൻകുർ ഫൗണ്ടേഷൻ, ഐ.എം.എ കൊച്ചി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ അർബുദനിർണയ ക്യാമ്പ് നടത്തി. നീറിക്കോട് ഗവ. എൽ.പി സ്‌കൂളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്സിങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ അജി സാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഗദീശൻ, പഞ്ചായത്ത് അംഗങ്ങളായ വി.ബി. ജബ്ബാർ, അന്ന ആൻസിലി, കെ.കെ. സുരേഷ് എന്നിവർ സംസാരിച്ചു. കാൻകുർ ഫൗണ്ടേഷൻ സെക്രട്ടറി ഡൊമിനിക് റിപ്പോർട്ട് അവതരിപ്പിച്ചു. ആലങ്ങാട് പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. രേണുക ബോധവത്കരണവും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എ. സിയാദ് പദ്ധതി വിശദീകരണവും നൽകി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ കാഞ്ചന സോമൻ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ മുരളീധരൻ നന്ദിയും പറഞ്ഞു. ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ബാലമുരളി പരിശോധനക്ക് നേതൃത്വം നൽകി. ഫെബ്രുവരി മൂന്നിന് തിരുവാല്ലൂർ ഗവ. എൽ.പി സ്‌കൂളിൽ അടുത്ത ക്യാമ്പ് നടക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.