സ്കൂൾ വാർഷികാഘോഷങ്ങൾ

ആലങ്ങാട്: പാനായിക്കുളം അൽഹുദാ സ്കൂൾ വാർഷികാഘോഷം സബ് കലക്ടർ കെ.ഇൻബശേഖർ ഉദ്ഘാടനം ചെയ്തു. ട്രസ്്റ്റ് ചെയർമാൻ കെ.ബി അബ്്ദുല്ല അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡൻറ് ഡോ.എം കെ മുഹമ്മദ് അസ്‌ലം മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാഗസിൻ അൽ ആലാമിയ്യ കലക്ടർ പ്രകാശനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ വി.ദീപ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. മുഹമ്മദ് എൻഡോവ്മ​െൻറ് അവാർഡ് ഹിബ ഫാത്തിമക്ക് സമ്മാനിച്ചു. 'മാധ്യമം ' ഹെൽത്ത് കെയറി​െൻറ 'വി.കെയർ വി.ഷെയർ' പദ്ധതിയിലേക്ക് വിദ്യാർഥികൾ സമാഹരിച്ച തുക 'മാധ്യമം' സീനിയർ റീജനൽ മാനേജർ ബെൽത്്സാർ ജോസഫിന് പ്രസിഡൻറ് കൈമാറി. വാർഡ് അംഗം വി.എച്ച് സിറാജുദീൻ, പി.ടി എ പ്രസിഡൻറ് എം.കെ ഷഫീഖ് എന്നിവർ സംസാരിച്ചു. മാനേജർ സി.എ അബ്്ദുൽ നസിർ സ്വാഗതവും, അധ്യാപകൻ കെ.എ ശിഹാബ് നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.