പള്ളുരുത്തി: പച്ചക്കറിക്കടയിൽ എസ്.ഐ നടത്തിയ പരാക്രമം വിവാദമാകുന്നു. പള്ളുരുത്തി പുല്ലാര്‍ദേശത്തെ അബ്ദുൽ സുബൈറിെൻറ പച്ചക്കറിക്കടയിലാണ് എസ്.ഐ ബിബിന്‍ പരാക്രമം കാട്ടിയതായി പരാതി ഉയര്‍ന്നത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ പൊലീസ് ജീപ്പിലെത്തിയ എസ്.ഐ മുന്നില്‍വെച്ചിരുന്ന പച്ചക്കറികള്‍ എടുത്ത് ജീപ്പിലേക്കിടുകയും ബാക്കിയുള്ളവ റോഡിൽ വലിച്ചിട്ട് ജീപ്പ് കയറ്റി ചതക്കുകയുമായിരുന്നെന്നാണ് പരാതി. റോഡിലേക്ക് വലിച്ചെറിഞ്ഞ പച്ചക്കറിക്ക് മുകളിലൂടെ നാലുതവണ ജീപ്പ് ഓടിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. കടയുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കടയുടെ മുന്നിലെ സ്ലാബില്‍ പച്ചക്കറി ഇറക്കി വെച്ചതാണെത്ര എസ്.ഐയെ പ്രകോപിപ്പിച്ചത്. പരാതിയുണ്ടെങ്കിൽ കേസെടുക്കേണ്ടതിനുപകരം ഭക്ഷ്യ വസ്തുക്കള്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ച പൊലീസിെൻറ നടപടിയാണ് വിവാദമായത്. തങ്ങളെ സംബന്ധിച്ച് ആരും പരാതി പറഞ്ഞിട്ടില്ലെന്ന് കടയുടമ പറയുന്നു. മാത്രമല്ല, പച്ചക്കറി വെച്ചഭാഗം കാല്‍നടക്കാര്‍ ഉപയോഗിക്കുന്നതല്ല. എസ്.ഐയുടെ നടപടിക്കെതിരെ കമീഷണര്‍ക്ക് പരാതി നല്‍കുമെന്ന് സുബൈര്‍ പറഞ്ഞു. അതേസമയം, പച്ചക്കറികൾ ഫുട്പാത്തിൽ ഇറക്കി കച്ചവടം ചെയ്യുന്നതിനെതിരെ നാട്ടുകാരുടെ പരാതിയുണ്ടായിരുെന്നന്നും പലതവണ കടയുടമയോട് പറഞ്ഞിട്ടും കേള്‍ക്കാത്ത സാഹചര്യത്തില്‍ കേസ് എടുക്കുകയും പച്ചക്കറികള്‍ കസ്റ്റഡിയിലെടുക്കുകയുമാണുണ്ടായതെന്നും ജീപ്പ് കയറ്റി ചതച്ചരച്ചിട്ടില്ലെന്നും എസ്.ഐ ബിബിന്‍ പറഞ്ഞു. ആഴ്ചയിലൊരിക്കല്‍ ലഭിക്കുന്ന കച്ചവടവും ഇല്ലാതായ അവസ്ഥയിലാണ് സുബൈറും സഹപ്രവര്‍ത്തകരും. 5000 രൂപ വാടകക്കാണ് സുബൈര്‍ ഇവിടെ കട നടത്തുന്നത്. സുബൈറിന് പുറെമ മറ്റ് മൂന്നുപേരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.