ഫ്ലാറ്റിൽ തീപിടിത്തം; ദുരന്തം ഒഴിവായി

കാക്കനാട്: പള്ളിക്കര റോഡില്‍ അത്താണിക്ക് സമീപം ഫ്ലാറ്റില്‍ തീപിടിത്തം. ആളപായമില്ല. ശനിയാഴ്ച രാത്രിയോടെ മാഞ്ഞൂരാന്‍ ബില്‍ഡേഴ്‌സി​െൻറ ഫ്ലാറ്റ് രണ്ടിലെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. മാലിന്യ സംസ്‌കരണ പ്ലാൻറിനോട് അനുബന്ധിച്ച പൈപ്പ് ലൈനിനാണ്‌ തീപിടിച്ചത്. സംഭവ സമയത്ത് താമസക്കാര്‍ അസോസിയേഷൻ വാര്‍ഷിക പരിപാടിയിലായിരുന്നു. പുക ഉയര്‍ന്നതോടെ ഫ്ലാറ്റിലെ ഫയര്‍ അലാറം അപായമണി മുഴക്കിയതോടെയാണ് സംഭവം താമസക്കാര്‍ അറിയുന്നത്. തൃക്കാക്കര അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മുപ്പതോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഫ്ലാറ്റില്‍ ഫയര്‍ സംവിധാനം ഉണ്ടെങ്കിലും തീപിടിത്തമുണ്ടായാല്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരിചയമുള്ള ജീവനക്കാര്‍ ഇല്ലെന്ന് ഫയര്‍ഫോഴ്‌സ് വിഭാഗം പറഞ്ഞു. ഫയര്‍ എക്‌സിറ്റി​െൻറ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. അത് പൊളിച്ചാണ് ഫയര്‍ഫോഴ്‌സ് അകത്തുകടന്നത്. അസി. സ്റ്റേഷന്‍ ഓഫിസര്‍ അസൈനാര്‍, കെ.എം. അബ്ദുല്‍ നസീര്‍, ആനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. അതേസമയം തീപിടിത്തമുണ്ടാക്കാന്‍ മനഃപൂര്‍വം കത്തിച്ചതായി സംശയമുള്ളതായി താമസക്കാര്‍ പറഞ്ഞു. അടുത്ത ദിവസം സി.സി ടി.വി പരിശോധിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ec സ്കൂൾ വാർഷികം ആഘോഷിച്ചു ആന്ത്രോത്ത് ദ്വീപ്: മഹാത്മ ഗാന്ധി സീനിയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം പഞ്ചായത്ത് വൈസ് െചയർപേഴ്സൻ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ മുഹമ്മദ് ഖാസിം, പ്രധാന അധ്യാപകൻ സി.പി. ഖലീൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. ജോണി തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന അറബിക് അധ്യാപകൻ ഹംസക്കോയ സംസാരിച്ചു. വിവിധ സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. പടം: ec8.jpg വാർഷികാഘോഷം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.