മരട്: ദേശീയപാതയോട് ചേർന്ന് സർവിസ് റോഡരികിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു. ശനിയാഴ്ച വൈറ്റിലക്ക് സമീപം രാവിലെ 11.30 ഒാടെയാണ് തീപിടിത്തമുണ്ടായത്. തീപിടിച്ചതോടെ കനത്ത പുകയും അസഹനീയ ദുർഗന്ധവും മൂലം യാത്രക്കാർ ബുദ്ധിമുട്ടിലായി. വിവരമറിഞ്ഞ് ഗാന്ധിനഗറിൽനിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീ അണച്ചത്. ചിത്രം: ec3 fir മാലിന്യത്തിന് തീപിടിച്ചത് ഫയർഫോഴ്സ് സംഘം അണക്കുന്നു ec ചിത്രരചന മത്സരം കളമശ്ശേരി: മലർവാടി ടീൻ ഇന്ത്യ സംസ്ഥാന ബാലചിത്രരചന മത്സരം തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ നടന്നു. കളമശ്ശേരി, ഏലൂർ, കാക്കനാട് പ്രദേശങ്ങളിലെ സ്കൂളുകളിൽനിന്ന് നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. 23 പേർ സമ്മാനാർഹരായി. വിജയികൾക്ക് കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ ഇബ്രാഹീം ബാദുഷ, കലാകാരൻ ഏലൂർ അബ്ദുൽ ഖാദർ എന്നിവർ ചേർന്ന് സമ്മാനം വിതരണം ചെയ്തു. സമാപനച്ചടങ്ങിൽ മലർവാടി ടീൻ ഇന്ത്യ രക്ഷാധികാരി ഇസ്മായിൽ കങ്ങരപ്പടി അധ്യക്ഷത വഹിച്ചു. ഏരിയ കോഓഡിനേറ്റർ ജമാൽ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ജലീൽ പള്ളിലാങ്കര നന്ദിയും പറഞ്ഞു. (ഫോട്ടോ: ec4 malarvadi kalamassery കൊച്ചിൻ പബ്ലിക് സ്കൂളിൽ നടന്ന മലർവാടി ടീൻ ഇന്ത്യ ബാല ചിത്രരചന മത്സര വിജയികൾ കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ ഇബ്രാഹീം ബാദുഷക്കൊപ്പം ശബരിമല തീർഥാടകര്‍ക്ക് വിരുന്നൊരുക്കി യൂത്ത് ലീഗ് കാക്കനാട്: അയ്യപ്പ സേവാസംഘം പവിലിയനില്‍ തീർഥാടകര്‍ക്ക് വിരുന്നൊരുക്കി യൂത്ത് ലീഗ്. നൂറുകണക്കിന് തീർഥാടകര്‍ കടന്നുപോകുന്ന സീപോര്‍ട്ട്-എയർപോര്‍ട്ട്് റോഡില്‍ അയ്യപ്പസേവാസംഘം പവിലിയനിലാണ് തീര്‍ഥാടകര്‍ക്ക് പഴവര്‍ഗങ്ങളും പാനീയങ്ങളും നല്‍കിയത്. ശബരിമല തീർഥാടകര്‍ക്കായി സേവാസംഘം ഒരു മാസമായി നടത്തുന്ന സൗജന്യ അന്നദാന സമാപനത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡൻറ് പി.എം. മാഹിന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ.എ. മുഹമ്മദ് ആസിഫ് ഉദ്ഘാടനം ചെയ്തു. ഓലിമുകള്‍ ജുമാമസ്ജിദ് ഇമാം അബ്ദുല്‍ ഷുക്കൂര്‍ റഷാദിയും അസിസ്റ്റൻറ് ഇമാം ഉസ്മാന്‍ ഫൈസിയും അയ്യപ്പഭക്തര്‍ക്ക് സന്ദേശം നല്‍കി. അഖില കേരള അയ്യപ്പ സേവാ സംഘം സംസ്ഥാന ഭാരവാഹികളായ കേശവ് തമ്പി, പ്രദീപ് മണികുളങ്ങര, ജിജോ ചിറക്കപ്പടി, സി.സി. വിജു, നഗരസഭ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻമാരായ ഷബന മെഹറലി, സീനാ റഹ്മാന്‍, കൗണ്‍സിലര്‍മാരായ പി.എം. യൂസുഫ്, ടി.എം. അലി, നേതാക്കളായ ഹംസ മൂലയില്‍, അബ്ദുല്‍ സലാം ഹാജി, എ.എ. ഇബ്രാഹീംകുട്ടി, മുഹമ്മദ് സാബു, എം.കെ. അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.എന്‍. നിയാസ് സ്വാഗതവും ട്രഷറര്‍ കെ.എം. അബൂബക്കര്‍ നന്ദിയും പറഞ്ഞു. ചിത്രം: ec5 ayyappa seva sangam കാക്കനാട് അയ്യപ്പ സേവാ സംഘം പവിലിയനില്‍ യൂത്ത്് ലീഗ് സംഘടിപ്പിച്ച മതസൗഹാർദ വിരുന്നില്‍ ജില്ല പ്രസിഡൻറ് കെ.എ. മുഹമ്മദ് ആസിഫ് തീര്‍ഥാടകര്‍ക്ക് പഴവര്‍ഗങ്ങളും പാനീയങ്ങളും നല്‍കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.