ബോട്ടുജെട്ടിക്ക് സ്വാമി വിവേകാനന്ദ​െൻറ പേരിടണം

കൊച്ചി: വർഷങ്ങൾക്ക് മുമ്പ് നഗരസഭ കൗൺസിൽ ഐകകണ്ഠ്യേന പാസാക്കിയ എറണാകുളം ബോട്ടുജെട്ടി 'സ്വാമി വിവേകാനന്ദ ബോട്ടുജെട്ടി' എന്ന് നാമകരണം ചെയ്യുന്നത് വൈകുന്നത് പ്രതിഷേധാർഹമാെണന്ന് നാഷനലിസ്റ്റ് കേരള കോൺഗ്രസ് സാംസ്കാരിക വേദി സംസ്ഥാന കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. സ്വാമി വിവേകാനന്ദ​െൻറ സ്മാരകമായി ബോട്ടുജെട്ടിക്ക് സമീപം പൂന്തോട്ട ഗ്രന്ഥശാല നിർമിക്കാനുള്ള നഗരസഭ നിർദേശം സ്വാഗതാർഹമാണ്. സംസ്ഥാന കൺവീനർ പെരിങ്ങോട്ടുകര രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ കരുവിള മാത്യുസ് ഭാരവാഹികളായ എം.എൻ. ഗിരി, എൻ.എൻ. ഷാജി, ഡോ. ജോർജ് എബ്രഹാം തളനാനി, ബിജി മണ്ഡപം, വിജയകുമാരൻ നായർ, കെന്നഡി കരിമ്പിൻ, കാലായിൽ അയൂബ് മേലേടത്ത്, ഷംസുദ്ദീൻ, ജാസ്മി കരിം, ഷക്കീല മറ്റപ്പിള്ളി ,ബീന കുര്യൻ എന്നിവർ സംസാരിച്ചു. ec കോളറ രോഗ സംശയം; രണ്ട് ഇതര സംസ്ഥാനക്കാർ ചികിത്സയിൽ കളമശ്ശേരി: കോളറ രോഗ സംശയത്തെ തുടർന്ന് ഇതര സംസ്ഥാനക്കാരായ രണ്ട് പേർ കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. ബംഗാൾ സ്വദേശികളായ രണ്ട് പേരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇതിൽ ഒരാളിൽ രോഗം സ്ഥിരീകരിച്ചു. പുക്കാട്ടുപടി ഭാഗത്ത് താമസിക്കുന്ന ഇവർ നാട്ടിൽ നിന്ന് വരും വഴിയാണ് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.