630 കിലോമീറ്റർ താണ്ടി മുകേഷ് ജെയിൻ എത്തി; പട്ടച്ചരടിൽ കുടുങ്ങിയ കാക്കക്ക് രക്ഷകനായി

മട്ടാഞ്ചേരി: സാമൂഹിക പ്രവർത്തകനായ മുകേഷ് ജെയിൻ കൊച്ചിയിൽനിന്ന് കുടുംബസമേതം ബംഗളരൂവിലേക്ക് താമസം മാറ്റിയത് കൊച്ചിയിലെ പറവകൾക്ക് കഷ്ടകാലമായെന്നാണ് ആളുകൾ പറയുന്നത്. പത്ത് വർഷത്തിനിടെ പൊട്ടിയ പട്ട ചരടിൽ കുടുങ്ങിയ 1500ഓളം പറവകളെയാണ് മുകേഷ് െജ യിൻ രക്ഷപ്പെടുത്തിയത്. ബംഗളൂരുവിലാണ് താമസമെങ്കിലും അനുദിനം ഇരുപതോളം ഫോൺ മുകേഷ് ജെയിനിനെ തേടിയെത്തും. കൊച്ചിയിൽ എവിടെയെങ്കിലും പക്ഷികൾ പട്ടച്ചരടിൽ കുടുങ്ങുമ്പോഴാണ് ഈ വിളി വരുന്നത്. ബംഗളൂരുവിൽ ഇരുന്നു തന്നെ ത​െൻറ സഹായികളെ അയച്ച് പറവകളെ ഇറക്കുകയാണ് ചെയ്യുന്നതെങ്കിലും ഇക്കുറി ഒരു മരത്തിൽ 60 അടി ഉയരത്തിൽ കുടുങ്ങിയ കാക്കയെ രക്ഷിക്കണമെന്ന ഫോൺ സന്ദേശം മുകേഷിനെ പ്രതിസന്ധിയിലാക്കി. ഇത്രയും ഉയരത്തിൽ കിടക്കുന്ന കാക്കയെ രക്ഷിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. ഒടുവിൽ സമയം തെല്ലും പാഴാക്കാതെ മുകേഷ് കൊച്ചിയിലേക്ക് വണ്ടി കയറി. ഉയര കൂടുതലായതിനാൽ ക്രെയിൻ തയാറാക്കി. 35 അടി ഉയരം ക്രെയിനിൽ കയറി. 25 അടിയുള്ള തോട്ടിയും ഉപയോഗിച്ച് മട്ടാഞ്ചേരി ശ്രീറാം ക്ഷേത്രവളപ്പിലെ മരത്തിൽ കുടുങ്ങിയ കാക്കയെ രക്ഷിച്ചു. കാക്കയായാലും ജീവ​െൻറ വില അമൂല്യമാണെന്ന് ജെയിൻ പറയുന്നു. സംതൃപ്തിയോടെ ഞായറാഴ്ച ബംഗളൂരുവിലേക്ക് മടങ്ങുകയാണ് ജെയിൻ. ജെയിൻ ഫൗണ്ടേഷൻ ഭാരവാഹികളായ പങ്കജ് അഷർ, എം.എം. സലീം, സുധി മട്ടാഞ്ചേരി, സുരേഷ്, ജനകീയ സമിതി കൺവീനർ എ. ജലാൽ, കൊച്ചി കൂട്ടായ പ്രസിഡൻറ് ടി.എം. റിഫാസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.