പെൻഷനും ശമ്പളവും സംസ്​ഥാനത്തിന്​ ബാധ്യതയാകുന്നു ^ഗീത ഗോപിനാഥ്​

പെൻഷനും ശമ്പളവും സംസ്ഥാനത്തിന് ബാധ്യതയാകുന്നു -ഗീത ഗോപിനാഥ് തിരുവനന്തപുരം: പെൻഷനും ശമ്പളവും സംസ്ഥാനത്തിന് ബാധ്യതയാവുകയാണെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. ചരക്കുസേവന നികുതി (ജി.എസ്.ടി) നല്ലതാണ്. പക്ഷേ, നടപ്പാക്കിയരീതി ശരിയായില്ല. അതേസമയം കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനത്തിന് ആറുമാസത്തിനുശേഷം ജി.എസ്.ടിയുടെ ഗുണഫലം ലഭിക്കും. കേരളം ജി.എസ്.ടിയെ എതിര്‍ക്കുകയാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും അതേസമയം േനാട്ട് നിരോധനം തെറ്റായ നടപടിയായിരുെന്നന്നും അവർ പറഞ്ഞു. ലോക കേരളസഭയിൽ സംബന്ധിക്കാനെത്തിയ അവർ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി വരുന്ന സംസ്ഥാന ബജറ്റിനെ ബാധിക്കാനിടയുണ്ട്. ബജറ്റില്‍ ചെലവ് ചുരുക്കേണ്ടിവരും. കൂടുതല്‍ വായ്പയെടുക്കരുത്. നിലവിലെ പ്രതിസന്ധി േനരിടാനുള്ള നടപടികള്‍ ബജറ്റില്‍ വേണം. അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതൽ സ്വകാര്യനിക്ഷേപം ഉണ്ടാവണമെന്നും അവർ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.