ജീവന്‍രക്ഷ പ്രവർത്തനങ്ങൾക്ക് കുട്ടിപ്പൊലീസിന് പരിശീലനം

പിറവം: അപകടത്തില്‍പെട്ട് പരിക്കേല്‍ക്കുന്നവര്‍ക്ക് കൃത്യസമയത്ത് അടിയന്തര പരിചരണം ലഭ്യമാക്കി ജീവന്‍ രക്ഷിക്കുന്നതിന് രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡൻറ് െപാലീസ് കാഡറ്റുകൾക്ക് ബോധവത്കരണവും പരിശീലനവും നൽകി. കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളജി​െൻറ തീവ്രപരിചരണ വിഭാഗത്തി​െൻറ അത്യാധുനിക ഐ.സി.യു ആംബുലൻസ് സ്‌കൂളിൽ എത്തിച്ചാണ് ട്രോമ ആൻഡ് എമർജൻസി കെയർ പ്രോഗ്രാം സംഘടിപ്പിച്ചത്. പരിക്കുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. റോഡ് അപകടം, ഉയരമുള്ള കെട്ടിടത്തില്‍നിന്ന് വീഴുക, ശാരീരിക അതിക്രമം, പ്രകൃതി ദുരന്തം, യുദ്ധം, പാമ്പ് കടിയേല്‍ക്കല്‍, വൈദ്യുതാഘാതം, പൊള്ളല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഗുരുതര പരിേക്കല്‍ക്കുന്നവരെ രക്ഷിക്കാൻ അടിയന്തര പരിചരണം ഒരുക്കുകയാണ് ലക്ഷ്യം. കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളജി​െൻറ തീവ്രപരിചരണ വിഭാഗം മേധാവി ഡോ. അജിത്ത് വേണുഗോപാൽ, ടെക്നീഷ്യൻമാരായ മിഥുൻ, എഡ്വിൻ, പ്രധാനാധ്യാപകൻ മണി പി. കൃഷ്ണൻ, കമ്യൂണിറ്റി െപാലീസ് ഓഫിസർമരായ അനൂബ് ജോൺ, സ്മിത കെ. വിജയൻ, ഡ്രിൽ ഇൻസ്ട്രക്ടർ പി.സി. ജോബി, ബിജി ജോൺ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.