സി.പി.ഐയെ ദുർബലപ്പെടുത്തുന്ന നിലപാട് ഒരിക്കലുമില്ല -സി.പി.എം ആലപ്പുഴ: സി.പി.ഐയെ ദുർബലപ്പെടുത്തുന്ന നിലപാട് ഒരിക്കലും സ്വീകരിക്കില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ. സി.പി.എം ജില്ല സമ്മേളന ഒരുക്കം വാർത്തസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിെൻറ ഒരു റിപ്പോർട്ടിലും ആ പാർട്ടിക്കെതിരെ മോശം പരാമർശം ജില്ല നേതൃത്വം നടത്തിയിട്ടില്ല. നിലവിൽ ഇരുപാർട്ടിയും ഐക്യത്തോടെയാണ് പ്രവർത്തിക്കുന്നത്. മുതിർന്ന നേതാവ് ടി.കെ. പളനി പാർട്ടി വിട്ട നടപടി പാർട്ടി സന്തോഷത്തോടെയാണ് സ്വീകരിച്ചത്. പലരും പാർട്ടികൾ അങ്ങോട്ടും മാറിയിട്ടുണ്ട്. സി.പി.െഎയിൽനിന്ന് സി.പി.എമ്മിൽ എത്തിയവരുമുണ്ട്. ചെങ്ങന്നൂരിലെ കരുണ പാലിയേറ്റിവ് കെയറുമായി ബന്ധപ്പെട്ട ഭൂമി വിവാദം അദ്ദേഹം തള്ളി. വിഷയത്തിൽ സി.പി.എമ്മിന് ഒരു ഉത്തരവാദിത്തവും ഇല്ല. കോൺഗ്രസ് ഇതിനെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി. മലർവാടി-ടീൻ ഇന്ത്യ ബാലചിത്ര രചന മത്സരം നാളെ ആലപ്പുഴ: ആലപ്പുഴ ഏരിയതല മലർവാടി-ടീൻ ഇന്ത്യ ബാലചിത്ര രചന മത്സരം 'മഴവില്ല് 2018' ശനിയാഴ്ച രാവിലെ 9.30ന് ലജനത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കും. അംഗൻവാടി മുതൽ 10ാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അഞ്ച് കാറ്റഗറികളിലായാണ് മത്സരം. രണ്ടാം ക്ലാസ് വരെയുള്ളവർക്ക് ക്രയോൺ കളറിങ്ങും മറ്റുള്ളവർക്ക് ജലച്ചായ മത്സരവുമായിരിക്കും. രജിസ്േട്രഷൻ ഫീസ് 50 രൂപ. ഓരോ വിഭാഗത്തിലും മികച്ച മൂന്ന് രചനകൾക്ക് ഏരിയതലത്തിൽ സമ്മാനം ലഭിക്കും. മികച്ച അഞ്ച് രചനകൾ ജില്ല-സംസ്ഥാന മത്സരത്തിലേക്ക് പരിഗണിക്കും. രക്ഷിതാക്കൾക്കുള്ള പാരൻറിങ് സെഷന് അസീർ നീർക്കുന്നം നേതൃത്വം നൽകും. രാവിലെ 8.30ന് രജിസ്േട്രഷൻ ആരംഭിക്കും. താൽപര്യമുള്ളവർ 9995200809, 9947829537 നമ്പറുകളിൽ ബന്ധപ്പെടണം. വികസന സെമിനാർ 16ന് ആലപ്പുഴ: ജില്ല പദ്ധതിയുടെ കരട് ചർച്ച ചെയ്യാനും അഭിപ്രായ രൂപവത്കരണത്തിനുമുള്ള വികസന സെമിനാർ 16ന് രാവിലെ 10ന് ജില്ല ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടക്കും. മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.