മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ മക്കൾ​െക്കതിരെ കർശന നടപടി ^വനിത കമീഷൻ

മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ മക്കൾെക്കതിരെ കർശന നടപടി -വനിത കമീഷൻ ആലപ്പുഴ: പ്രായമേറിയ മാതാപിതാക്കളെ മക്കൾ സംരക്ഷിക്കാത്ത കേസുകൾ ഗൗരവമായാണ് കാണുന്നതെന്നും ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വനിത കമീഷൻ. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന മെഗാ അദാലത്തിൽ ചേർത്തല താലൂക്കിെല 67കാരിയെ മകൻ സംരക്ഷിക്കുന്നില്ലെന്ന പരാതിയിൽ തഹസിൽദാരുടെ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് കമീഷൻ അംഗങ്ങളായ എം.എസ്. താര, ഷാഹിദ കമാൽ എന്നിവർ ഇക്കാര്യം വ്യക്തമാക്കിയത്. സ്വത്ത് കൈക്കലാക്കിയശേഷം മാതാപിതാക്കളെ സംരക്ഷിക്കാത്ത കേസുകൾ നിരവധിയുണ്ട്. ഇത്തരം കേസുകളിൽ സ്വത്ത് തിരികെ ലഭിക്കുന്നതടക്കമുള്ള നിയമനടപടികളാണ് കമീഷൻ സ്വീകരിക്കുക. ഭർതൃവീട്ടിൽ താമസിക്കാൻ കോടതിയുടെ െപ്രാട്ടക്ഷൻ-റസിഡൻഷ്യൽ ഉത്തരവ് ലഭിച്ചിട്ടും ഉപദ്രവമേറ്റെന്ന യുവതിയുടെ പരാതിയിൽ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിന് കമീഷൻ നിർദേശം നൽകി. ആറ്റിങ്ങൽ ഡിവൈ.എസ്.പിയോട് റിപ്പോർട്ടും തേടി. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഗൾഫിലുള്ള ഭർത്താവ് തലാഖ് ചൊല്ലിയതായ യുവതിയുെട പരാതിയിൽ കേസെടുക്കാനും സൗജന്യ നിയമസഹായം നൽകാനും വനിത െപ്രാട്ടക്ഷൻ ഓഫിസറെ കമീഷൻ ചുമതലപ്പെടുത്തി. നിയമപരമായ എല്ലാ സഹായവും യുവതിക്ക് ലഭ്യമാക്കുമെന്നും വ്യക്തമാക്കി. പത്താംക്ലാസ് വിദ്യാർഥിയിൽനിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്ത അധ്യാപകർക്കെതിരെ പി.ടി.എ നൽകിയ പരാതി വ്യാജമാണെന്ന് ആരോപിച്ച് അധ്യാപകർ കമീഷനെ സമീപിച്ചു. പി.ടി.എ, സ്കൂൾ പ്രിൻസിപ്പൽ, വാർഡ് അംഗം എന്നിവരിൽനിന്ന് വിശദീകരണം കേൾക്കാൻ കേസ് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. രണ്ട് പുതിയ പരാതികളടക്കം 87 കേസുകളാണ് സിറ്റിങ്ങിൽ പരിഗണിച്ചത്. 20 കേസ് തീർപ്പാക്കി. 34 കേസ് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. 11 എണ്ണത്തിൽ പൊലീസ്, തഹസിൽദാർ എന്നിവരുടെ റിപ്പോർട്ടുകൾ തേടി. വനിത സെൽ സി.ഐ കെ.വി. മീനാകുമാരി, കമീഷൻ നിയോഗിച്ച അഭിഭാഷകർ എന്നിവർ കേസുകൾ കേട്ടു. വിദ്യാർഥിനികളുടെ മാനസിക ആരോഗ്യം: കലാലയ ജ്യോതി പദ്ധതിയുമായി വനിത കമീഷൻ ആലപ്പുഴ: സ്കൂൾ, കോളജ് വിദ്യാർഥിനികളെ മാനസിക ആരോഗ്യമുള്ളവരാക്കി മാറ്റാൻ ആരംഭിച്ച കലാലയ ജ്യോതി പദ്ധതി അഞ്ഞൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കുമെന്ന് വനിത കമീഷൻ അംഗങ്ങളായ എം.എസ്. താര, ഷാഹിദ കമാൽ എന്നിവർ പറഞ്ഞു. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന മെഗാ അദാലത്തിൽ പങ്കെടുക്കുകയായിരുന്നു അവർ. ചെറിയ പ്രശ്നങ്ങളെ പോലും തരണം ചെയ്യാൻ വിദ്യാർഥിനികൾക്ക് കഴിയുന്നില്ല. ചെറിയ പ്രശ്നങ്ങൾക്ക് സ്കൂൾ വിദ്യാർഥികൾ പോലും ആത്മഹത്യയിൽ അഭയംപ്രാപിക്കുന്ന അവസ്ഥയുണ്ട്. ഉയർന്ന വിദ്യാഭ്യാസ-സാംസ്കാരിക നിലവാരമുണ്ടായിട്ടും മാനസിക ആരോഗ്യത്തിൽ പിന്നിലാണ്. ഈ അവസ്ഥക്ക് മാറ്റം വരുത്താനും സാമൂഹിക ബോധമുള്ളവരായി മാറ്റാനുമായാണ് കലാലയ ജ്യോതി പദ്ധതി ആരംഭിച്ചത്. എട്ടാംക്ലാസ് മുതലുള്ള വിദ്യാർഥിനികളെ മാനസിക ആരോഗ്യമുള്ളവരായി മാറ്റുന്നതിനുള്ള ദീർഘകാല പരിപാടികളാണ് നടപ്പാക്കുക. ഇവർക്ക് വിദഗ്ധ ക്ലാസുകൾ നൽകും. കൗൺസിലേഴ്സി​െൻറ സഹായം ലഭ്യമാക്കും. സ്കൂൾ അധ്യാപകരുടെയടക്കം സഹായത്തോടെയാണ് ഇത് നടപ്പാക്കുക. പ്രതിസന്ധികളെ തരണംചെയ്യാനുള്ള ശേഷി വളർത്തുകയാണ് ലക്ഷ്യമെന്നും ഇവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.