'ഇ^വേ ബിൽ ധിറുതിപിടിച്ച്​ നടപ്പാക്കരുത്'​

'ഇ-വേ ബിൽ ധിറുതിപിടിച്ച് നടപ്പാക്കരുത്' ആലപ്പുഴ: വ്യാപാരികൾക്കും ഉദ്യോഗസ്ഥർക്കും ആവശ്യമായ ബോധവത്കരണം നടത്താതെ പെെട്ടന്ന് ഇ-വേ ബിൽ നടപ്പാക്കുന്നത് വ്യാപാരമേഖലയെ സാരമായി ബാധിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര. ആവശ്യമുള്ളത്ര ശേഷിയില്ലാത്ത നെറ്റ്്വർക്കുമൂലം ജി.എസ്.ടിയുടെ റിേട്ടണുകൾ സമർപ്പിക്കാൻ വ്യാപാരികൾക്ക് സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇ-വേ ബിൽ സമ്പ്രദായത്തിനും ശക്തമായ നെറ്റ്വർക്ക് ആവശ്യമാണ്. അതി​െൻറ ശേഷി പരിശോധിക്കാതെയാണ് സംസ്ഥാന സർക്കാർ അതിന് മുതിരുന്നതെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.