മൂവാറ്റുപുഴ: കുന്നയ്ക്കാൽ ആവണംകോട് ശ്രീധർമശാസ്ത ക്ഷേത്രത്തിലെ ശനി, ഞായർ ദിവസങ്ങളിൽ നടത്തും. ശനിയാഴ്ച പുലർച്ച നാലിന് പള്ളിയുണർത്തൽ തുടർന്ന് നിർമാല്യദർശനം, അഭിഷേകം, നെയ്യഭിഷേകം, മലർ നിവേദ്യം. അഞ്ചിന് ഗണപതിഹോമം, 6.30ന് ഉഷപൂജ, എട്ടിന് പ്രസാദശുദ്ധി, തുടർന്ന് കലശാഭിഷേകം, ഉച്ചക്ക് 12ന് ഉച്ചപൂജ, വൈകീട്ട് 6.30ന് ദീപാരാധന, ഏഴിന് കുട്ടികളുടെ കലാപരിപാടികൾ, രാത്രി 8.30ന് ട്രാക്ക് ഗാനമേള ആൻഡ് വൺമാൻ ഷോ. 14ന് രാവിലെ 8.30ന് അഷ്ടാഭിഷേകം, പത്തിന് പ്രഭാഷണം, 12.30ന് പ്രസാദ ഉൗട്ട്, വൈകീട്ട് 3.30ന് എതിരേൽപ്, ഏഴിന് ദീപാരാധന, 7.30ന് നടയ്ക്കൽ തേങ്ങ എറിയൽ, രാത്രി 8.30ന് കളമെഴുത്തുംപാട്ട്. കുടുംബയോഗം മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 726-ാം നമ്പർ കടാതി ശാഖയുടെ നേതൃത്വത്തിലെ ഗുരുകൃപ കുടുംബ യൂനിറ്റിലെ കുടുംബയോഗം അമ്പലംപടി ആലുനിൽക്കുന്നതിൽ സജീവെൻറ വസതിയിൽ യൂനിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്. വിൽസൻ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി എം.എസ്. ഷാജി അധ്യക്ഷത വഹിച്ചു. രാഗിണി ദീപാർപ്പണം നടത്തി. സജീവൻ സ്വാഗതം പറഞ്ഞു. ജയശ്രീ ബാബു മുഖ്യപ്രഭാഷണം നടത്തി. സുധീപ്, രാജമ്മ ശശി, ഉഷ ഷാജി, സി.ജി. സത്യൻ, മിനി ശശി, രമ്യ സജീവ് എന്നിവർ സംസാരിച്ചു. നന്ദകിഷോറും ദിയ ജനകുമാറും ചേർന്ന് ഗുരുദേവ കഥകൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.