പ്രവാചക പ്രകീര്‍ത്തന സദസ്സിന് ഇന്ന് തുടക്കം

മൂവാറ്റുപുഴ: പേഴക്കാപ്പിള്ളിയില്‍ നടക്കുന്ന ആറാമത് പ്രവാചക പ്രകീര്‍ത്തന സദസ്സ് 'ലൈറ്റ് ഓഫ് മദീന'ക്ക് വെള്ളിയാഴ്ച ഖബറിങ്കല്‍ തൈക്കാവിന് സമീപം തുടക്കമാകും. വൈകീട്ട് 6.45ന് എസ്.വൈ.എസ് മൂവാറ്റുപുഴ സോണിന് കീഴില്‍ നിര്‍മിച്ച സാന്ത്വന ഭവന പദ്ധതി ദാറുല്‍ഖൈര്‍ ഭവന സമര്‍പ്പണം കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല നിര്‍വഹിക്കും. സാന്ത്വന കേന്ദ്രത്തി​െൻറ സമര്‍പ്പണം എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.പി. അബ്ദുല്‍ ജബ്ബാര്‍ സഖാഫി നിര്‍വഹിക്കും. ജീലാനി അനുസ്മരണ പ്രഭാഷണത്തിന് ഇസ്മായില്‍ സഖാഫി നെല്ലിക്കുഴി നേതൃത്വം നല്‍കും. എം.പി. അബ്ദുല്‍കരീം സാഖാഫി അധ്യക്ഷത വഹിക്കും. പ്രവാചക പ്രകീര്‍ത്തന സദസ്സിന് ത്വാഹ തങ്ങള്‍ പുക്കോട്ടൂര്‍, നിസാര്‍ ഖുതുബി അല്‍ഹാദി മടവൂര്‍, ശമ്മാസ് മാംഗ്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ദുആ സമ്മേളനത്തിന് സയ്യിദ് ശറഫുദ്ദീന്‍ സഅദി അല്‍മുഖൈബിലി നേതൃത്വം നല്‍കും. ശനിയാഴ്ച വൈകീട്ട് 6.45ന് മഹ്‌ളറത്തുല്‍ ബദ്രിയ്യ വാര്‍ഷികം ഖബറിങ്കല്‍ ജുമാമസ്ജിദ് ഇമാം ഫൈസല്‍ മൗലവി ചിലവില്‍ ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ കാര്‍ഡി​െൻറ വിതരണം പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹിം നിര്‍വഹിക്കും. സനദ് നേടിയവരെ എസ്.വൈ.എസ്.ജില്ല പ്രസിഡൻറ് സി.ടി. ഹാഷിം തങ്ങള്‍ ആദരിക്കും. താളംതെറ്റുന്ന കൗമാരം എന്ന വിഷയത്തില്‍ എം.പി. അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി പ്രഭാഷണം നടത്തും. ദുആ സമ്മേളനത്തിന് ഇബ്രാഹിം മന്‍സൂര്‍ അല്‍ബുഖാരി താത്തൂര്‍ നേതൃത്വം നല്‍കും. രേഖകളുടെ പകർപ്പ് എത്തിക്കണം മൂവാറ്റുപുഴ: കാര്‍ഷിക മേഖലയില്‍ ഒരുലക്ഷം യുവജനങ്ങള്‍ക്കുള്ള തൊഴില്‍ദാന പദ്ധതിയില്‍ പായിപ്ര കൃഷിഭവനുകീഴില്‍ അംഗമായ കര്‍ഷകര്‍ ആധാർ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ മൂന്ന് ദിവസത്തിനകം കൃഷിഭവനില്‍ എത്തിക്കണമെന്ന് പായിപ്ര കൃഷി ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.