മൂവാറ്റുപുഴ: മൂവാറ്റുപുഴയെ കിഴക്കൻ മേഖലയുടെ ടൂറിസം കവാടമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന പുഴയോര നടപ്പാത നാശത്തിെൻറ വക്കിൽ. കോടികൾ മുടക്കി നടപ്പാക്കിയ പദ്ധതി സംരക്ഷിക്കാൻ നഗരസഭ ഭരണാധികാരികൾ തയാറാകാത്തതാണ് പുഴയോര നടപ്പാതയുടെ ദുർഗതിക്ക് കാരണം. ഇടുക്കി ജില്ലയിലെ മൂന്നാർ അടക്കം വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് തുടക്കംകുറിച്ച പദ്ധതി നാശത്തിെൻറ വക്കിലെത്തിയിട്ടും തിരിഞ്ഞുനോക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. മുന്‍ എം.എല്‍എ ജോസഫ് വാഴക്കൻറ ആസ്തി വികസന ഫണ്ടില്‍നിന്നും കേന്ദ്ര--സംസ്ഥാന ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി മൂന്നര കോടിയോളം െചലവഴിച്ചാണ് നടപ്പാത നിർമിച്ചത്. അറ്റകുറ്റപ്പണിയും ശുചീകരണവുമടക്കം കാര്യങ്ങളുടെ ഉത്തരവാദിത്തം നഗരസഭക്കാണ്. കാളിയാര്‍, -തൊടുപുഴ ആറുകള്‍ സംഗമിക്കുന്ന മൂവാറ്റുപുഴയാറ്റിലെ ത്രിവേണി സംഗമം മുതല്‍ ലതാ പാലം വരെ ബന്ധിപ്പിക്കുന്ന രീതിയിലാണ് നടപ്പാത നിർമിച്ചത്. പുഴയുടെ സൗന്ദര്യമാസ്വദനം, പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം എന്നിവ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. രണ്ടാംഘട്ടത്തില്‍ കച്ചേരിത്താഴം പുതിയപാലം വരെ നീളുന്ന മറ്റൊരുനടപ്പാത പദ്ധതിയും ലക്ഷ്യമിട്ടിരുന്നു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ കഫേ, പാര്‍ക്ക്, ബോട്ട് സര്‍വിസ് എന്നിവ പദ്ധതിയിലുള്‍പ്പെടുത്തുമെന്ന് മുന്‍ എം.എല്‍എ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പാതയില്‍ വിരിച്ചിരുന്ന ടൈല്‍ ഇടിഞ്ഞ് തകർന്ന നിലയിലാണ്. പല ഭാഗങ്ങളിലും കുഴി രൂപപ്പെട്ടു. കുളിക്കടവിലേക്കുള്ള ടൈലുകളും പൊട്ടിപ്പൊളിഞ്ഞു. നടപ്പാതയുടെ ഇരുവശങ്ങളിലും കാടുകള്‍ കയറിയും പാതകളില്‍ കരിയിലകളും മരക്കൊമ്പുകള്‍ വീണും മാലിന്യകേന്ദ്രമായി മാറി. പാതയോരത്തെ വഴിവിളക്കുകളിലെ ചില്ലുകള്‍ തകര്‍ന്ന നിലയിലും ലൈറ്റുകൾ പ്രകാശിക്കാതെയും നടപ്പാത നാശത്തിെൻറ വക്കിലാണ്. പുലര്‍ച്ചയും വൈകീട്ടും നടക്കാനെത്തുന്നവരും പകല്‍ പുഴ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരും ഈ ദുരവസ്ഥമൂലം ഇങ്ങോട്ടുള്ള വരവ് നിര്‍ത്തിയിരിക്കുന്നു. പാത സംരക്ഷിക്കേണ്ട നഗരസഭ അധികാരികളുടെ താൽപര്യമില്ലായ്മയാണ് നടപ്പാതയുടെ നാശത്തിന് കാരണം. വൈദ്യുതി ബില്ല് അടക്കാത്തതുമൂലം ഇവിടേക്കുള്ള കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്. ആളുകൾ എത്താതായതോടെ നടപ്പാത സാമൂഹികവിരുദ്ധരുടെ താവളവുമായി മാറി. നടപ്പാത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ പലതവണ സമരം നടത്തിയിട്ടും തുടർനടപടികളുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.