വീടുകൾക്ക് തറക്കല്ലിട്ടു

മൂവാറ്റുപുഴ: തൊഴിലാളികളുടെ വറ്റാത്ത കനിവി​െൻറ ഉറവിടമാണ് ബൈത്തുറഹ്മകളെന്നും ഇത്തരം മാതൃകപരമായ പ്രവർത്തനങ്ങൾ മറ്റ് തൊഴിലാളി സംഘടനകൾകൂടി ഏറ്റെടുക്കണമെന്നും വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ പറഞ്ഞു. പായിപ്ര പഞ്ചായത്ത് മുസ്ലിംലീഗ് ഒന്നാം വാർഡ് കമ്മിറ്റിയും എസ്.ടി.യു കമ്മിറ്റിയും സംയുക്തമായി നിർമിക്കുന്ന രണ്ട് വീടുകളുടെ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ്‌ പി.എം. അമീർ അലി, മുസ്ലിംലീഗ് മണ്ഡലം പ്രസിഡൻറ്‌ പി.എ. ബഷീർ, യൂത്ത് ലീഗ്‌ ജില്ല ജനറൽ സെക്രട്ടറി അൻസാർ മുണ്ടാട്ട്, പായിപ്ര ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്‌ ആലീസ് കെ. ഏലിയാസ്, വൈസ് പ്രസിഡൻറ്‌ എം.പി. ഇബ്രാഹിം, മുസ്ലിംലീഗ്‌ നിയോജകമണ്ഡലം വൈസ് പ്രസിഡൻറ്‌ മക്കാർ മാണിക്യം, നിയോജകമണ്ഡലം സെക്രട്ടറിമാരായ ശംസുദ്ദീൻ ലബ്ബ, പി.എച്ച്. ഇൽയാസ്, പായിപ്ര പഞ്ചായത്ത്‌ മുൻ പ്രസിഡൻറ്‌ മാത്യൂസ്‌ വർക്കി, ദലിത്‌ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ്‌ പി.സി. രാജൻ, മുസ്ലിംലീഗ്‌ ഡിവിഷൻ ജനറൽ സെക്രട്ടറി നാസർ പുതിയേടത്ത്, സെക്രട്ടറി ഇ.എം. അലികുഞ്ഞു, മുസ്ലിംലീഗ് മുളവൂർ ഡിവിഷൻ സെക്രട്ടറി ശിഹാബ് മൈക്കനാട്ട്, യൂത്ത് ലീഗ്‌ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടി.എം. ഹാഷിം, വൈസ് പ്രസിഡൻറ്‌ ഇ.ജെ. നജീബ്, ഡിവിഷൻ യൂത്ത് ലീഗ്‌ സെക്രട്ടറി നിസാം തെക്കേക്കര, എം.എസ്.എഫ് ജില്ല വൈസ് പ്രസിഡൻറ്‌ റമീസ് ഇബ്രാഹിം, മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ ഖനി, റഫീഖ് തങ്ങൾ, ഇ.എം. അബ്ദുൽ ഖാദർ, ശാമിൽ സലീം എന്നിവർ പങ്കെടുത്തു. പായിപ്ര ബൈത്തുറഹ്മ നഗരിയിൽ പി.എസ്. റഷീദി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എം. അനസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.