സൗജന്യ ചികിത്സയൊരുക്കി ഹൃദ്യം പദ്ധതി

കൊച്ചി: സങ്കീര്‍ണ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് 'ഹൃദ്യം' പദ്ധതിയിലൂടെ സൗജന്യ ചികിത്സക്ക് സൗകര്യം. പ്രതിവര്‍ഷം 2000 കുട്ടികളാണ് സങ്കീര്‍ണ ഹൃദ്രോഗങ്ങളുമായി ജനിക്കുന്നത്. നിലവില്‍ എട്ടുവരെ പ്രായമുള്ള കുട്ടികളുടെ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപയോളമാണ് ചെലവ്. ഹൃദ്യം പദ്ധതിയില്‍ ഈ ചികിത്സ സൗജന്യമാണ്. എട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഹൃദ്രോഗംമൂലം മരിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഹൃദ്യം. അസുഖമുണ്ടെന്ന് കണ്ടുപിടിച്ചുകഴിഞ്ഞാല്‍ ആര്‍ക്കും എവിടെനിന്നും hridyam.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നമ്പര്‍ ലഭിക്കും. ഇതായിരിക്കും കുട്ടിയുടെ കേസ് നമ്പറും. അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കില്‍ 24 മണിക്കൂറിനകം ശസ്ത്രക്രിയക്ക്, ഒഴിവുള്ള ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിക്കാനാകുന്ന വിധത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ശ്രീചിത്തിര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കോട്ടയം മെഡിക്കല്‍ കോളജ്, കൊച്ചി അമൃത ആശുപത്രി, ആസ്റ്റര്‍ മെഡ്സിറ്റി, തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച്, ലിസി ആശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതി പ്രകാരമുള്ള ചികിത്സാസൗകര്യമുള്ളത്. മെഗാ ജോബ്‌ ഫെയര്‍ കൊച്ചി: നാഷനല്‍ എംപ്ലോയ്‌മ​െൻറ് സര്‍വിസ് വകുപ്പി​െൻറ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളെ ഉള്‍പ്പെടുത്തി എറണാകുളം ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ച് ഇൗ മാസം 20-ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കാമ്പസില്‍ 'നിയുക്തി 2018' എന്ന പേരില്‍ മെഗാ ജോബ്‌ ഫെയര്‍ സംഘടിപ്പിക്കുന്നു. സൗജന്യ ഓൺലൈന്‍ രജിസ്‌ട്രേഷന്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. 18-40 പ്രായപരിധിയിലുള്ള എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഐ.ടി, സാങ്കേതിക, വിപണന, ഒാട്ടോമൊബൈല്‍സ്, ഹോട്ടല്‍ മാനേജ്‌മ​െൻറ്് മേഖലകളിലെ ഉദ്യോഗദായകരില്‍നിന്ന് ഏകദേശം അയ്യായിരത്തോളം ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0484 2422452 -2422458.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.