മലയാള സിനിമയിൽ നടി എന്നതിനപ്പുറം സ്ത്രീ സാന്നിധ്യമില്ല ^ഡോ. ബിജുകുമാർ

മലയാള സിനിമയിൽ നടി എന്നതിനപ്പുറം സ്ത്രീ സാന്നിധ്യമില്ല -ഡോ. ബിജുകുമാർ കൊച്ചി: മലയാള സിനിമാലോകത്ത് സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ പുറത്തുവരാന്‍ നടി ആക്രമിക്കപ്പെടേണ്ട സാഹചര്യം ഉണ്ടായത് സഹതാപാര്‍ഹമാണെന്ന് സംവിധായകനും രാജ്യാന്തര ജൂറി അംഗവുമായ ഡോ. ബിജുകുമാര്‍. ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡ്‌ നിശയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടി എന്നതിനപ്പുറം സംവിധായിക ഉള്‍പ്പെടെ മറ്റു റോളുകളില്‍ സ്ത്രീ സാന്നിധ്യം കാണാനാകില്ല. ഇറാന്‍ പോലെയുള്ള രാജ്യത്ത് പോലും നാല്‍പതിലേറെ വനിത സംവിധായകര്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റേണ്‍ ഗ്രൂപ് എം.ഡി ഫിറോസ് മീരാന്‍, മാധ്യമപ്രവര്‍ത്തക സരസ്വതി നാഗരാജന്‍, നടനും നിര്‍മാതാവുമായ പ്രകാശ് ബാരെ, ഗായിക രശ്മി സതീഷ് എന്നിവർ സംസാരിച്ചു. ഉമേഷ് മോഹന്‍ ബഗാെഡ സംവിധാനം ചെയ്ത മറാത്തി ചിത്രമായ 'അനാഹട്ട്' മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. നയന സൂര്യന്‍ സംവിധാനം ചെയ്ത മലയാളം ചിത്രം 'പക്ഷികളുടെ മണം' മികച്ച വനിതാധിഷ്ഠിത ചിത്രത്തിന് പുരസ്‌കാരം നേടി. അനാഹട്ട് സംവിധായകന്‍ ഉമേഷ് മോഹന്‍ ബഗാഡെയെ മികച്ച സംവിധായകനായും ആശിഷ് ചിന്നപ്പയുടെ 'തേന്‍വരിക്ക' മികച്ച ജനപ്രിയ ചിത്രമായും തെരഞ്ഞെടുത്തു. വിമെന്‍സ് ജേണി വിഭാഗത്തില്‍ 'അലമാരക്കുള്ളിലെ പെണ്‍കുട്ടി' എന്ന ചിത്രത്തിന് കഥയെഴുതിയ അരുണ്‍ സുകുമാരന്‍ നായരെ മികച്ച തിരക്കഥാകൃത്തായി തെരഞ്ഞെടുത്തു. ഗ്ലോബല്‍ ഇനീഷ്യേറ്റിവ് ഫോര്‍ എക്‌സലന്‍സ് സഹകരണത്തോടെയാണ് അവാര്‍ഡ് നിശ സംഘടിപ്പിച്ചത്. ഡോ. ബിജു, റിമ കല്ലിങ്കല്‍ എന്നിവര്‍ക്ക് പുറമെ ശ്രീബാല കെ. മേനോൻ, പ്രകാശ് ബാരെ, പ്രമോദ് പയ്യന്നൂര്‍, എം.ജെ. രാധാകൃഷ്ണന്‍, സന്തോഷ് ചന്ദ്രന്‍, ആര്‍.എസ്. അജന്‍, പി.ബി. സ്മിജിത് കുമാര്‍, മനോജ്, സരസ്വതി നാഗരാജന്‍, സി. റഹീം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. കാപ്ഷൻ er1 Photo 1 ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡ്‌ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ഡോ. ബിജുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.