വിജയത്തിളക്കവുമായി ശാലേം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്​​കൂൾ

വെങ്ങോല: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പെങ്കടുത്ത മൂന്ന് ഇനങ്ങളിലും എ ഗ്രേഡോടെ മുന്നിലെത്തി വെങ്ങോല ശാലേം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജില്ലയിൽ ശ്രദ്ധേയമായ വിജയം നേടി. അറബിക് നാടകം, അറബനമുട്ട്, അറബിക് ഗാനം ഇനങ്ങളിലാണ് സ്കൂളിലെ വിദ്യാർഥികൾ മുന്നിലെത്തിയത്. കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അറബിക് അധ്യാപിക സക്കീന ടീച്ചർ രചിച്ച അറബിക് നാടകം 'വീണുടഞ്ഞ മാതൃത്വം' ഗസയിൽ നടന്ന സംഭവം വിവരിക്കുന്നതാണ്. അറബിക് ഗാനത്തിൽ വിജയിയായത് വെസ്റ്റ് ചേലക്കുളം കാവുങ്ങൽപറമ്പ് സ്വദേശി എട്ടാം ക്ലാസുകാരി ലബീബ അബ്ദുറഹീമാണ്. വിദ്യാർഥികളെയും അറബിക് അധ്യാപിക എം.എം. ജഫ്നയെയും സ്കൂൾ പി.ടി.എയും മലർവാടി-ടീൻ ഇന്ത്യ മലർവാടി യൂനിറ്റും മുസ്ലിംലീഗ് കമ്മിറ്റിയും ഡി.വൈ.എഫ്.െഎ യൂനിറ്റും പ്രത്യേകം പരിപാടികൾ സംഘടിപ്പിച്ച് അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.