കൂത്താട്ടുകുളം: കാക്കൂർ സെൻറ് ജോസഫ് കത്തോലിക്ക പളളിയിൽ വി. 24 വരെ ആഘോഷിക്കും. 14ന് രാവിലെ 6.30ന് സപ്ര നമസ്കാരം, 6.45നും 9.45നും കുർബാന എന്നിവ നടക്കും. 15 മുതൽ 18 വരെ രാവിലെ 6.15 ന് വിശുദ്ധ കുർബാന, നൊവേന, വൈകീട്ട് 4.30ന് പിതാപാത, 19ന് രാവിലെ ആറിന് ലദീഞ്ഞ്, കുർബാന, നൊവേന, പിതാപാത, കൊടിയേറ്റ് -എന്നിവ നടക്കും. 20ന് രാവിലെ 6.15ന് കുർബാന, വൈകീട്ട് 4.30ന് പിതാപാത, കുർബാന, നൊവേന. 22ന് 11.30ന് തിരുസ്വരൂപ പ്രതിഷ്ഠ, നാലിന് വാദ്യമേളം, 5.30ന് റംശ- ഫാ. ഡോൺ ബോസ്കോ കണ്ടത്തിൻ കുടിയിൽ, ആറിന് ലദീഞ്ഞ്, പ്രദക്ഷിണം, ഏഴിന് പ്രദക്ഷിണം സംഗമം, 7.15ന് പ്രസംഗം, 7.45 ന് പ്രദക്ഷിണം, വാഴ്വ്, 9.30ന് നാടകം. 23ന് ഉച്ചക്ക് 12ന് പ്രദക്ഷിണം, ഒന്നിന് പ്രദക്ഷിണ സമാപനം, സ്നേഹവിരുന്ന്. 24ന് രാവിലെ 6.15ന് കുർബാന, െസമിത്തേരി സന്ദർശനം എന്നിവയായിരിക്കും പരിപാടികളെന്ന് പള്ളി വികാരി മാത്യു പീടികയിൽ അറിയിച്ചു. ഹൈമാസ്റ്റ് വിളക്ക് ഉദ്ഘാടനം കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിൽ മണ്ണത്തൂർ, ഒലിയപുറം മേഖലകളിൽ എം.പി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഹൈമാസ്റ്റ് ലൈറ്റിെൻറ ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയെൻറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് അംഗം മേഴ്സി ജോർജ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് അംഗം വി.സി. കുര്യാക്കോസ്, വൈസ് പ്രസിഡൻറ് പുഷ്പലത രാജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. പ്രകാശൻ, അംഗങ്ങളായ രഞ്ജിത് ശിവരാമൻ, പ്രശാന്ത് പ്രഭാകരൻ, ജോൺസൺ വർഗീസ്, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡൻറ് തോംസൺ നെല്ലിപ്പിള്ളിൽ, ബിജു തറമഠം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.