ഇന്ത്യ ഇൻറർനാഷനൽ ട്രാവൽമാർട്ടിന് തുടക്കം

കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പുകളും വിദേശ രാജ്യങ്ങളും അണിനിരക്കുന്ന വിനോദസഞ്ചാര മേളയായ ഇന്ത്യ ഇൻറർനാഷനൽ ട്രാവൽമാർട്ട് -2018ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കം. സ്പിയർ ട്രാവൽ മീഡിയ ആൻഡ് എക്സിബിഷൻസ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ മേളയിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 120ലധികം പ്രതിനിധിസംഘങ്ങളുടെ പവിലിയനുകളാണ് ഒരുക്കിയത്. കേരളത്തിൽനിന്നുള്ള യാത്രികർക്ക് വിനോദ, ബിസിനസ് യാത്രാ സാധ്യതകളും ബജറ്റും ഫിനാൻസിങ്ങും നേരിട്ടറിയാനുള്ള അവസരമാണ് പവിലിയനുകൾ നൽകുന്നതെന്ന് സ്പിയർ ട്രാവൽ മീഡിയ ഡയറക്ടർ രോഹിത് ഹംഗൽ പറഞ്ഞു. ശ്രീലങ്ക, നേപ്പാൾ, മൊറീഷ്യസ്, യു.എ.ഇ എന്നീ രാജ്യങ്ങൾക്കായുള്ള പവിലിയനുകൾ പ്രധാന ആകർഷണമാണ്. രാവിലെ 11മുതൽ വൈകീട്ട് 7 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. ശനിയാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.