വിദേശ പഠനം: ടോഫിൽ വിദ്യാഭ്യാസ വാൻ പര്യടനം തുടങ്ങി

കൊച്ചി: വിദേശ വിദ്യാഭ്യാസത്തിന് തയാറെടുക്കുന്ന കേരളത്തിലെ വിദ്യാർഥികൾക്ക് ടോഫിൽ ടെസ്റ്റിനെ കുറിച്ച് വിവരങ്ങൾ ലഭ്യമാക്കുന്ന ടോഫിൽ ഇൻഫർമേഷൻ വാൻ സംസ്ഥാനത്തെ കാമ്പസുകളിൽ പര്യടനം ആരംഭിച്ചു. യു.എസ് ആസ്ഥാനമായ എജുക്കേഷനൽ ടെസ്റ്റിങ് സർവിസും ലേണിങ് ലിങ്ക്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടോഫിൽ ഇൻഫർമേഷൻ വാൻ ഫെബ്രുവരി ഏഴുവരെ പത്ത് നഗരങ്ങളിലെ കാമ്പസുകൾ സന്ദർശിക്കും. ടോഫിൽ പരീക്ഷയെ പറ്റിയുള്ള പുതിയ വിവരങ്ങൾ, പരീക്ഷ തയാറെടുപ്പിനുള്ള പൊടിക്കൈകൾ, രജിസ്േട്രഷൻ, നിർദേശങ്ങൾ എന്നിവ ഇൻഫർമേഷൻ വാനിൽ ലഭ്യമാണ്. രജിസ്േട്രഷനും മറ്റ് വിവരങ്ങൾക്കും thtps://www.toeflgoanywhere.org, ജെയ്സൺ ബാരൺ 16096832428. കുസാറ്റിൽ ഹ്രസ്വകാല കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് കോഴ്സ് കൊച്ചി: കുസാറ്റിലെ വിദേശഭാഷ വകുപ്പ് നടത്തുന്ന ഹ്രസ്വകാല കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് കോഴ്സി​െൻറ മോർണിങ് ബാച്ചിൽ (10-12) ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്ലസ് ടു/തത്തുല്യം ആണ് പ്രവേശന യോഗ്യത. ഇൗ മാസം 17ന് ക്ലാസ് ആരംഭിക്കും. കോഴ്സ് ഫീസ് 7000 രൂപ. വിശദ വിവരങ്ങൾക്ക് വകുപ്പ് മേധാവി, ഇംഗ്ലീഷ് വിദേശ ഭാഷ വകുപ്പ്, കുസാറ്റ്, കൊച്ചി 682 022. ഇ--മെയിൽ: defl@cusat.ac.in (ഫോൺ-: 0484- 2575180, 2862511). അവധിക്കാല ശാസ്ത്രപഠന പരിപാടികൾ കൊച്ചി: സർവകലാശാലയിലെ ശാസ്ത്ര സമൂഹ കേന്ദ്രം നടത്തുന്ന അവധിക്കാല ശാസ്ത്ര പഠന പരിപാടി ഏപ്രിൽ രണ്ടിന് ആരംഭിക്കും. പരീക്ഷണ നിരീക്ഷണങ്ങളുടെ സഹായത്തോടെ ശാസ്ത്ര പഠനം രസകരമാക്കുന്ന പരിപാടിക്ക് ഏപ്രിലിലും േമയിലും രണ്ട് ബാച്ചുകൾ പ്രത്യേകം ഉണ്ടാകും. സയൻസ് പാർക്ക് പവിലിയൻ, റോക്കറ്റ് വിക്ഷേപണ പവിലിയൻ തുടങ്ങി കുട്ടികൾക്ക് രസകരമായ നിരവധി സജ്ജീകരണങ്ങൾ ശാസ്ത്ര ഉദ്യാനത്തിൽ ഒരുക്കും. നാലാം ക്ലാസ് മുതൽ ഒമ്പത-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അവധിക്കാല ക്ലാസിൽ ചേരാം. ഫോൺ: 0484 2575039, 2575552(വെബ്സൈറ്റ്: csis.cusat.ac.in).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.