തിരുമാറാടി കുത്തരി യാഥാർഥ്യമാകുന്നു

പിറവം: കിഴക്കൻ മേഖലയിലെ പ്രധാന പാടശേഖരങ്ങൾ സ്ഥിതിചെയ്യുന്ന തിരുമാറാടിയിലെ വയലുകളിൽനിന്ന് ശേഖരിക്കുന്ന നെല്ല് ഉപയോഗിച്ച് 'തിരുമാറാടി കുത്തരി' വിപണിയിലിറക്കുന്നു. തിരുമാറാടി പഞ്ചായത്ത് ഭരണസമിതിയും കാക്കൂർ സർവിസ് സഹകരണ ബാങ്കും പാടശേഖര സമിതികളും കൃഷിവകുപ്പും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 182 ഹെക്ടർ വയലും 655 നെൽകൃഷിക്കാരുമാണ് പത്ത് പാടശേഖരങ്ങളിലായി ഉള്ളത്. വ്യാപാരികൾ 18 രൂപയിൽ താഴെ മാത്രം നെല്ലിന് നൽകുേമ്പാൾ 25 രൂപക്ക് നെല്ല് സംഭരിക്കാനാണ് പദ്ധതി. മുല്ലക്കര രത്നാകരൻ കൃഷിമന്ത്രിയായിരിക്കെ കാക്കൂർ സർവീസ് സഹ. ബാങ്കിന് അനുവദിച്ച നെല്ല് സംഭരണ കേന്ദ്രത്തിൽ നെല്ല് ശേഖരിക്കാനും അരിയാക്കി കുടുംബശ്രീ യൂനിറ്റുകളിലൂടെയും സഹ. ബാങ്ക് സ്റ്റോറുകളിലൂടെയും അയൽക്കൂട്ടങ്ങളിലൂടെയും വിതരണം ചെയ്യാനുമാണ് ലക്ഷ്യം. ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനും സ്വാശ്രയ പഞ്ചായത്ത് ലക്ഷ്യമിട്ടുമാണ് പദ്ധതി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയൻ പ്രസിഡൻറും സഹകരണ ബാങ്ക് പ്രസിഡൻറ് അനിൽ ചെറിയാൻ കൺവീനറുമായ ഹരിത കാർഷിക സഹായ സംഘത്തിൽ പാടശേഖര സമിതി പ്രതിനിധികൾക്കു പുറെമ, ഗ്രാമപഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി ചെയർമാന്മാരായ സാജു ജോൺ, കെ.ആർ. പ്രകാശൻ, പഞ്ചായത്ത് അംഗം ജോൺസൺ വർഗീസ്, സഹ. ബാങ്ക് ഡയറക്ടർമാരായ എം.എം. ജോർജ്, കെ.കെ. രാജ്കുമാർ, ബിനോയ് അഗസ്റ്റിൻ, കൃഷി ഒാഫിസർ സീനു ജോസ് എന്നിവരും അംഗങ്ങളാണ്. ജേക്കബ് ജോൺ പ്രസിഡൻറായും ജോമോൻ വെള്ളക്കാട്ട് സെക്രട്ടറിയായും ബേബി ജോസഫ് ട്രഷററായും സ്വാശ്രയ സംഘത്തിനും രൂപംനൽകിയിട്ടുണ്ട്. കൃഷിവകുപ്പി​െൻറ ഭരണി ചേതന കേന്ദ്രത്തിൽ സംഘത്തി​െൻറ ഒാഫിസ് പ്രവർത്തനമാരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.