കൊച്ചി: എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭയുടെ തുരുെമ്പടുത്ത് നശിക്കുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിന് അന്വേഷണയാത്ര തുടങ്ങി. നിസ്സാര കാരണങ്ങൾ കൊണ്ട് നിരവധി വാഹനങ്ങൾ നഗരസഭ യാർഡിലും സ്വകാര്യ വർക്കുഷോപ്പുകളിലും മറ്റും നശിക്കുകയാണെന്ന് കൗൺസിലർമാർ ആരോപിച്ചു. കൂടാതെ ദിനേനെ വാഹനങ്ങൾ വാടകക്കെടുക്കുന്നതുമൂലം വലിയ സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിെൻറ വേറിട്ട പ്രതിഷേധമാർഗം. വ്യാഴാഴ്ച രാവിലെ നഗരസഭ മെയിൻ ഓഫിസിന് മുന്നിൽനിന്ന് ആരംഭിച്ച യാത്ര മുൻ ഡെപ്യൂട്ടി മേയർ സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി അധ്യക്ഷത വഹിച്ചു. പാർലമെൻററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പൂർണിമ നാരായണൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എ. ഷക്കീർ, കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി ഇ.കെ. മുരളീധരൻ, ജനതാദൾ എസ് നേതാവ് ഷാനവാസ് മുളവുകാട്, കൗൺസിലർമാരായ കെ.ജെ. ബേസിൽ, െബനഡിക്ട് ഫെർണാസ്, ഒ.പി. സുനി എന്നിവർ സംസാരിച്ചു. അന്വേഷണ യാത്ര ആദ്യമെത്തിയത് പടിയാത്ത്കുളം യാർഡിലാണ്. ഇവിടെ സൂക്ഷിച്ച ആറ് റിഫ്യൂസ് കോംപാക്ടറുകളിൽ ഒന്ന് ഡിസംബർ മുതൽ പ്രവർത്തനരഹിതമാണ്. 33ലക്ഷം രൂപ മുടക്കി 2013 ൽ ജനുറം പദ്ധതി പ്രകാരം വാങ്ങിയ റിഫ്യൂസ് കോംപാക്ടറുകളാണ് ഉപയോഗശൂന്യമായത്. 2013ൽ തന്നെ വാങ്ങിയ മിനി ടിപ്പറുകളിൽ 12എണ്ണം പ്രവർത്തന രഹിതമായി യാർഡിലുണ്ട്. ഇതിൽ ഭൂരിഭാഗം വാഹനങ്ങളും എന്നു മുതലാണ് പ്രവർത്തനരഹിതമായതെന്ന് ഓഫിസ് രേഖകളിലില്ലെന്ന് പാർലമെൻററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രൻ പറഞ്ഞു. യാർഡിനോട് ചേർന്ന നഗരസഭ സ്ഥലത്ത് മാലിന്യം നീക്കുന്ന ടാങ്കർ ലോറിയും വർഷങ്ങളായി പ്രവർത്തനരഹിതമാണ്. ഇവിടെത്തന്നെ രണ്ട് ഇൻഡിഗോ കാറുകളും നാല് അംബാസഡർ കാറുകളും തുരുമ്പെടുത്ത് നശിക്കുന്നു. രണ്ട് ടാറ്റാ ക്രൂവാൻ, എ.ബി.സി പദ്ധതിയിൽ നായ പിടിത്തത്തിനായി ഉപയോഗിച്ചിരുന്ന മറ്റൊരു വാഹനവും യാർഡിലുണ്ട്. കെ.എസ്.യു.ഡി.പി പദ്ധതി പ്രകാരം വാങ്ങിയ ഇരുപതോളം ഓട്ടോകളും നശിക്കുന്നു. സ്വന്തം വാഹനങ്ങൾ നന്നാക്കാതെ സ്വകാര്യവാഹന ഉടമകൾക്ക് പൊതുപണം കൊള്ളയടിക്കാനാവശ്യമായ സാഹചര്യമാണ് അധികൃതർ ഒരുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി പറഞ്ഞു. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് എൽ.ഡി.എഫ് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.