പെൻഷൻ പ്രായം ഉയർത്തി ഏകീകരിക്കണം ^സെറ്റോ

പെൻഷൻ പ്രായം ഉയർത്തി ഏകീകരിക്കണം -സെറ്റോ കൊച്ചി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ പ്രായം ഉയർത്തി ഏകീകരിക്കണമെന്ന് സെറ്റോ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. എല്ലാ മേഖലയിലും 65 വയസ്സുവരെ പെൻഷൻ പ്രായമാക്കിയിട്ടും പരിഗണിക്കാത്തത് പ്രതിഷേധാർഹമാണ്. നിഷ്പക്ഷവും നിർഭയവുമായി ജോലി ചെയ്യാനുള്ള അവസരം ജീവനക്കാർക്ക് ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ല ചെയർമാൻ കെ.എസ്. സുകുമാർ അധ്യക്ഷത വഹിച്ചു. ടി.യു. സാദത്ത്, എം.ജെ. തോമസ്, ഹെർബിറ്റ്, ബി. ഗോപകുമാർ, ജീവൽശ്രീ പി. പിള്ള, പോൾ പി. ജോസഫ്, സി.വി. ബെന്നി, എ. വിനേഷ്, സി.കെ. നൗഷാദ്, ആൻറണി സാലു, കെ.ജെ. സജീവ്കുമാർ, കെ.പി. അഷ്റഫ്, അരുൺ കെ. നായർ എന്നിവർ സംസാരിച്ചു. photo
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.