കൊച്ചി: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ തണ്ടേക്കാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഉദ്ഘാടനം സാഹിത്യകാരന്‍ പായിപ്ര രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടനച്ചടങ്ങില്‍ നടക്കുന്ന ഗുരുപൂജയില്‍ സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന എം.എം. അലിയാര്‍കുഞ്ഞിനെ ആദരിക്കും. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 183 ബാലസാഹിത്യ പുസ്തകങ്ങള്‍ പകുതി വിലയ്ക്ക് ഈ പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ലഭ്യമാവും. ഫെബ്രുവരി ആറുവരെ ഒരു മാസം ജില്ലയിലെ 10 സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര. മലർവാടി ടീൻ ഇന്ത്യ ചിത്രരചന മത്സരം നാളെ മട്ടാഞ്ചേരി: മലർവാടി ടീൻ ഇന്ത്യ ചിത്രരചന മത്സരം 'മഴവിൽ -18' ശനിയാഴ്ച രാവിലെ ഒമ്പതിന് പള്ളുരുത്തി ഇ.കെ. നാരായണൻ ഹാളിൽ നടക്കുമെന്ന് ജനറൽ കൺവീനർ എം.എസ്. ശംസുദ്ദീൻ അറിയിച്ചു. രാവിലെ 10 മുതൽ 12 വരെയാണ് മത്സരം. ഓരോ വിഭാഗത്തിലെയും മികച്ച അഞ്ച് ചിത്രങ്ങൾ തെരഞ്ഞെടുക്കും. രജിസ്ട്രേഷന് 9995556646, 9895280108. ചിത്രരചന മത്സരത്തിെൻറ നടത്തിപ്പിന് ഒ.എ. മുഹമ്മദ് ജമാൽ ചെയർമാനായും ടി.എം.എ. ലത്തീഫ് കൺവീനറായും കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.